TopTop
Begin typing your search above and press return to search.

റാഫേൽ നദാൽ, സെറീന വില്യംസ്: പരിക്കേറ്റവരെല്ലാം തിരിച്ചു വരുന്നു, ഓസ്‌ട്രേലിയൻ ഓപ്പൺ തീ പാറും

റാഫേൽ നദാൽ, സെറീന വില്യംസ്: പരിക്കേറ്റവരെല്ലാം തിരിച്ചു വരുന്നു, ഓസ്‌ട്രേലിയൻ ഓപ്പൺ തീ പാറും

അടുത്ത വര്‍ഷം ടെന്നീസ് കോര്‍ട്ടുകളില്‍ തീ പാറുന്ന മത്സരങ്ങള്‍ ഉണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പായി. മുന്‍നിര താരങ്ങളുടെ പരുക്കിനെ തുടര്‍ന്ന് ഈ വര്‍ഷം പ്രധാന ടൂര്‍ണമെന്റുകള്‍ നിറം മങ്ങിയതായിരുന്നു. എന്നാല്‍ പരുക്കുകളില്‍ നിന്ന് മോചിതരായി സൂപ്പര്‍ താരങ്ങളെത്തുന്നതോടെ ജനുവരിയില്‍ ആദ്യ ഗ്രാന്‍സ്ലാം മുതല്‍ 2019 ല്‍ പോരാട്ടങ്ങള്‍ തീ പാറുമെന്ന് ഉറപ്പിക്കാം.

സെറീന വില്യംസ്, റാഫേല്‍ നദാല്‍, ആന്‍ഡി മറെ തുടങ്ങിയവരാണ് മടങ്ങിവരവ് അറിയിച്ചിരിക്കുന്നത്. ഗര്‍ഭിണിയായശേഷം സെറീന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിച്ചിട്ടില്ല. 2017ലെ അവസാന ടൂര്‍ണമെന്റിനുശേഷം അവര്‍ ഇക്കുറി വീണ്ടും പ്രതീക്ഷകളുമായി ഇറങ്ങുകയാണ്. 2018ല്‍ സെറീന വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും തിരിച്ചെത്തിയിരുന്നു.

പരിക്കിന്റെ പിടിയിലായിരുന്ന നൊവാക്ക് ദ്യോക്കോവിച്ച് തിരിച്ച് വരവ് ഗംഭീരമാക്കുമെന്നും ഉറപ്പാണ്. ആന്‍ഡി മറെ, നദാല്‍ എന്നിവരുടെ പരിക്കും ദ്യോക്കോവിച്ചിന്റെ കുതിപ്പിന് കാരണമായിട്ടുണ്ട്. എന്നാല്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ മുതല്‍ ഇരുവരും തിരിച്ചെത്തുന്നതോടെ പുരുഷ പോരാട്ടങ്ങള്‍ കൂടുതല്‍ കടുപ്പമേറിയതാകും. അലക്സാണ്ടര്‍ സ്വെരേവിനെപ്പോലുള്ള യുവതാരങ്ങളുടെ കുതിപ്പിനും 2019 സാക്ഷിയാകുമെന്നാണ് കരുതപ്പെടുന്നത്.

Next Story

Related Stories