TopTop
Begin typing your search above and press return to search.

അത്‌ലറ്റിക്സില്‍ നിന്ന് വിരമിച്ചതായുള്ള റിപോര്‍ട്ടുകള്‍ നിഷേധിച്ച് ടിന്റു ലൂക്ക

അത്‌ലറ്റിക്സില്‍ നിന്ന് വിരമിച്ചതായുള്ള റിപോര്‍ട്ടുകള്‍ നിഷേധിച്ച് ടിന്റു ലൂക്ക

അത്‌ലറ്റിക്സില്‍ നിന്ന് വിരമിച്ചതായുള്ള റിപോര്‍ട്ടുകള്‍ നിഷേധിച്ച് ടിന്റു ലൂക്ക. ടിന്റു ട്രാക്കിനോട് വിട പറഞ്ഞതായി ആരാധകരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കുറിപ്പുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ അറിവോടെയല്ലയിതെന്നും ടിന്റു ലൂക്ക പറഞ്ഞു. അത്‌ലറ്റിക്സിലെ ഭാവി പരിപാടികളെ കുറിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ടിന്റു വ്യക്തമാക്കി.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പൂര്‍ത്തിയാക്കാനാകാതെ പോയ 2017ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു ശേഷം ടിന്റുവിന് ട്രാക്കിലിറങ്ങാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. അതിനിടെ കാല് വേദനയെ തുടര്‍ന്നു 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നിന്നും അവര്‍ പിന്‍മാറിയിരുന്നു. നിലവില്‍ സേലത്തെ റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ ഓഫീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുള്ള ഓഫീസറാണ് ടിന്റു ലൂക്ക

Next Story

Related Stories