TopTop
Begin typing your search above and press return to search.

മികച്ച രീതിയില്‍ കളിച്ചിട്ടും റായ്ഡുവിനെ ട്രോളി ആരാധകര്‍

മികച്ച രീതിയില്‍ കളിച്ചിട്ടും റായ്ഡുവിനെ ട്രോളി ആരാധകര്‍

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ്സ്‌കോററായിരുന്നു അമ്പട്ടി റായുഡു. മത്സരത്തില്‍ റായ്ഡു 90 റണ്‍സാണു സ്‌കോര്‍ ചെയ്തത്. 18 റണ്‍സിന് നാലു വിക്കറ്റ് എന്ന നിലയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് അഞ്ചാം വിക്കറ്റില്‍ റായുഡുവും ശങ്കറും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 98 റണ്‍സാണ് ചേര്‍ത്തത്. റായ്ഡുവിന്റെ സ്‌കോറിഗ് വേഗത കുറഞ്ഞപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയത് വിജയ് ശങ്കറാണ്. ഇരുവരുടേയും കൂട്ടുകെട്ടില്‍ ഇന്ത്യ തകര്‍ച്ചയെ അതിജീവിച്ചപ്പോഴായിരുന്നു നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്.

ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ മുപ്പത്തിരണ്ടാം ഓവറിലായിരുന്നു നിര്‍ഭാഗ്യ റണ്ണൗട്ട്. വിജയ് ശങ്കറും അമ്പാട്ടി റായുഡുവും തമ്മിലുണ്ടായ ആശയക്കുഴപ്പത്തിനൊടുവില്‍ വിജയ് ശങ്കറിനാണ് വിക്കറ്റ് നഷ്ടമായത്. ശങ്കര്‍ 64 പന്തില്‍ 45 റണ്‍സെടുത്ത് മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെ സംഭവിച്ച ഈ റണ്ണൗട്ട് ആരാധകരെ വളരെയധികം നിരാശരാക്കി. സംഭവത്തില്‍ അമ്ബാട്ടി റായുഡുവാണ് കുറ്റക്കാരനെന്ന് പറയുന്ന ആരാധകര്‍ റായുഡുവിന്റെ സ്വാര്‍ത്ഥതയാണ് ഈ വിക്കറ്റിലൂടെ വ്യക്തമായതെന്നും അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ ടോപ് സ്‌കോററായ കളിയിലും വന്‍ ട്രോളാണ് റായുഡു ഏറ്റുവാങ്ങിയത്.

Next Story

Related Stories