UPDATES

കായികം

ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി ; അട്ടിമറിച്ചത് സി എസ് കെ മോസ്‌കോ

നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളിലേക്കെത്തിക്കാൻ കഴിയാതിരുന്ന റയലിന് മൂന്നു തവണ ഗോൾ പോസ്റ്റും തടസം നിന്നു.

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. റഷ്യൻ ക്ലബ്ബ് സി.എസ്.കെ മോസ്കോയാണ് റയലിനെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടിലെ അതികായകരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ വലൻസിയ സമനിലയിൽ തളച്ചു.

ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ നാലു പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് സി എസ് കെ മോസ്ക്കോയോട് തോൽവി വഴങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ ക്രൂസിന്റെ ലക്ഷ്യം തെറ്റിയ പാസ് പിടിച്ചെടുത്ത് നികോളാ വ്ളാസിക് നേടിയ ഗോളിനാണ് റഷ്യൻ ക്ലബ് വിജയം കൊയ്തത്. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളിലേക്കെത്തിക്കാൻ കഴിയാതിരുന്ന റയലിന് മൂന്നു തവണ ഗോൾ പോസ്റ്റും തടസം നിന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും റയലിന് ജയം നേടാനായിട്ടില്ല.

കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്നും ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന യുണൈറ്റഡിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു പ്രോഗ്ബയുടെയും കൂട്ടരുടെയും കളിക്കളത്തിലെ പ്രകടനം. പൊരുതി കളിച്ച വലൻസിയയോട് ഗോൾ രഹിത സമനിലയിൽ കുരുങ്ങിയ ചുകന്ന ചെകുത്താന്മാർക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാകും.

അതേ സമയം യുവന്‍റസും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചു കയറി . സൂപ്പർ താരം റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്‍റസ് പൗലോ ഡിബാലയുടെ ഹാട്രിക് കരുത്തിൽ യങ്ങ് ബോയ്സിനെ തകർത്തു. ഹോഫൻ ഹേമിനെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത് ഡേവിഡ് സിൽവയുടെയും സെർജിയോ അഗ്യൂറോയുടെയും ഗോളുകളിലൂടെയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍