Top

PREVIEW:പരാജയം അറിയാതെ എത്തിയ ഉറുഗ്വോയും ഫ്രാന്‍സും നേര്‍ക്കു നേര്‍; ജയം ആര്‍ക്കൊപ്പം?

PREVIEW:പരാജയം അറിയാതെ എത്തിയ ഉറുഗ്വോയും ഫ്രാന്‍സും നേര്‍ക്കു നേര്‍; ജയം ആര്‍ക്കൊപ്പം?
ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ന് ഉറുഗ്വോയ്‌ ഫ്രാന്‍സിനെ നേരിടും. ലോകകപ്പില്‍ ഇതുവരെ പരാജയം അറിയാത്ത രണ്ടു ടീമുകള്‍ ആണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തന്നെ ഇറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയെ ആണ് ഫ്രാന്‍സ് മറികടന്നതെങ്കില്‍, പോര്‍ച്ചുഗലിന്റെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറി കടന്നാണ് ഉറുഗ്വേ അവസാന എട്ടില്‍ ഇടം പിടിച്ചത്. ഇന്ത്യന്‍ സമയം രാത്രി 7.30നു ആണ് മത്സരം.

ലോകകപ്പിലെ നാല് കളികളിലും വിജയം കണ്ട ഉറുഗ്വോയ്‌ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. പ്രതിരോധം തന്നെയാണ് ഉറുഗ്വേയുടെ കരുത്ത്. സ്റ്റാര്‍ സ്ട്രൈക്കര്‍ കവാനി പരിക്ക് മൂലം വിഷമിക്കുന്നതാണ് ഉറുഗ്വോയെ വലട്ടുന്നത്. കവാനി പുറത്തിരിക്കുകയാണ് എങ്കില്‍ ക്രിസ്റ്റിയന്‍ സ്റ്റുആനി ആയിരിക്കും സുവാരസിന്റെ കൂടെ മുന്നേറ്റ നിരയില്‍ സ്ഥാനം പിടിക്കുക. പരിശീലനത്തിനിടെ പരിക്കേറ്റ സുവാരസ് ഇന്ന് കളിക്കും എന്നാണു റിപ്പോട്ടുകള്‍.

സൗത്ത് അമേരിക്കന്‍ ടീമിനെതിരെയുള്ള ഒമ്പത് മത്സരങ്ങളുടെ അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസത്തില്‍ ആണ് ഫ്രാന്‍സ് ഇറങ്ങുന്നത്. മുന്നേറ്റ നിര മികച്ച ഫോമിലാണ് ഉള്ളത് എങ്കിലും പ്രതിരോധം ഗോള്‍ വഴങ്ങുന്നത് ദെഷാംപ്സിന് വെല്ലുവിളിയാണ്. അര്‍ജന്റീനക്കെതിരെ മൂന്നു ഗോളുകള്‍ വഴങ്ങിയ ഫ്രാന്‍സ് മൊത്തത്തില്‍ അഞ്ചു ഗോളുകള്‍ വഴങ്ങി കഴിഞ്ഞു. രണ്ടു മഞ്ഞക്കാര്‍ഡ് നേടി വിലക്ക് നേരിടുന്ന മറ്റിയുഡിക്ക് പകരം ടോലിസോ ടീമില്‍ ഇടം നേടിയേക്കും.

Read Also-  PREVIEW: ചുവന്ന ചെകുത്താന്‍മാരെ കെട്ടുക്കെട്ടിക്കാന്‍ കാനറികള്‍ക്കാവുമോ?

എംബാപ്പയുടെ വേഗതയാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്കെതിരെ രണ്ടു തവണ എംബപ്പേ വല കുലുക്കി. എംബാപ്പായും ഗ്രീസ്മാനും കുതിപ്പ് തുടങ്ങിയാല്‍ ഫ്രാന്‍സിന് തിരിഞ്ഞു നോക്കേണ്ടി വരില്ല. പ്രതിരോധ നിരയില്‍ ആണ് ഫ്രഞ്ച് പടയ്ക്കു പ്രശ്‌നങ്ങള്‍ ഉള്ളത്, അര്‍ജന്റീനയ്ക്കെതിരെ വഴങ്ങിയ മൂന്നു ഗോള്‍ അതിന്റെ മകുടോദാഹരണമാണ്. റയലിന്റെ റാഫേല്‍ വാരണേ, ബാഴ്സലോണയുടെ സാമുവല്‍ ഉംറ്റിറ്റി, അത്ലറ്റിക്കോ മാഡ്രിഡിന്റെ ലൂക്കാസ് ഹെര്‍ണ്ണാഡസ് ക്യാപ്റ്റനും ഗോള്‍ക്കീപ്പറുമായ ഹ്യൂഗോ ലോറിസ് എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നില്‍ ഫ്രാന്‍സിന് നിരാശപ്പെടേണ്ടി വരും.


'ഫ്രാന്‍സ്  × ഉറുഗ്വോയ്‌' കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..



ലോകകപ്പില്‍ ഉറുഗ്വോയെ തോല്‍പ്പിക്കാന്‍ ഇതുവരെ ഫ്രാന്‍സിനായിട്ടില്ല. മൂന്ന് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയും ഉറുഗ്വേയ്ക്ക് അവകാശപ്പെടാം.മുന്‍പ് 1966,2002,2010 ലോകകപ്പുകളില്‍ ഇരു ടീമുകളും പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 1966 ല്‍ ഉറുഗ്വേ 2-1 നു വിജയിച്ചു. മറ്റു രണ്ടു തവണയും ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. 1930, 1950 വര്‍ഷങ്ങളില്‍ കിരീട നേട്ടവും 1954, 2010 ലെ നാലാം സ്ഥാനവുമാണ് ഉറുഗ്വോയുടെ ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍. 1998 ല്‍ കിരീടം നേടിയ ഫ്രാന്‍സ് 2006 ല്‍ രണ്ടാംസ്ഥാനവും 1986 ല്‍ മൂന്നാം സ്ഥാനവും 1982 ല്‍ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.

Next Story

Related Stories