TopTop
Begin typing your search above and press return to search.

'രാജ്യം വിടൽ' പരാമർശം വിവാദമാകുന്നു : പ്രതികരണവുമായി വിരാട് കോഹ്ലി

രാജ്യം വിടൽ പരാമർശം വിവാദമാകുന്നു : പ്രതികരണവുമായി വിരാട് കോഹ്ലി

വിദേശ കളിക്കാരെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ നിലപാട് മയപ്പെടുത്തി താരം രംഗത്ത്. തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുതെന്നും ഈ ദീപാവലി ആഘോഷ കാലത്ത് ആരാധകര്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിക്കുന്നുവെന്നും കോഹ്‌ലി പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താന്‍ പറഞ്ഞതിനെ കാര്യമായി എടുക്കേണ്ടെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു.

"ഞാൻ ട്രോൾ ചെയ്യാറില്ല. അതുകൊണ്ട് സ്ഥിരം ട്രോൾ ചെയ്യപ്പെടാറുണ്ട്. ആ കമന്റിൽ ഇന്ത്യൻ താരങ്ങളെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തിനൊപ്പമാണ് ഞാൻ.'' അദ്ദേഹം പറഞ്ഞു.

തന്റെ ആപ്പിലൂടെ വന്ന ഒരു ക്രിക്കറ്റ് ആരാധകന്റെ കമന്റാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. കോഹ്ലി അ‌ർഹിക്കുന്നതിലേറെ വിലമതിക്കപ്പെടുന്ന (ഓവർ-റേറ്റഡ്) ബാറ്റ്സ്മാനാണെന്നും തനിയ്ക്ക് കോഹ്ലിയുടെ ബാറ്റിങ്ങിൽ പ്രത്യേകതയൊന്നും തോന്നുന്നില്ലെന്നുമായിരുന്നു ആരാധകന്റെ കമന്റ്. ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലീഷ്-ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ കളിയാണ് തനിക്കിഷ്ടമെന്നും ഇയാൾ പറയുന്നു. .

”നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നുന്നില്ല, മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. നിങ്ങൾ ഇവിടെ ജീവിച്ചിട്ട് മറ്റു രാജ്യങ്ങളെ ഇഷ്ടപ്പെടുന്നത് എന്തിനാണ്? നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല, പക്ഷേ നിങ്ങൾ ഈ രാജ്യത്ത് ജീവിച്ചുകൊണ്ട് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയല്ല” എന്നായിരുന്നു കോഹ്ലിയുടെ മറുപടി. കോഹ്ലിയുടെ ‘രാജ്യംവിടൽ’ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളാണുയരുന്നത്.

https://www.azhimukham.com/trending-actor-siddharth-blasts-kohli-over-leave-india-comment-to-fan-leave-india/

https://www.azhimukham.com/trending-sports-opinion-virat-kohli-aggressive-statement-against-fan-criticism-ameen-writes/


Next Story

Related Stories