TopTop
Begin typing your search above and press return to search.

ടെസ്റ്റ് ക്രിക്കറ്റിൽ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റിൽ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി കോഹ്‌ലി

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ കോഹ്‌ലിയുടെ നേട്ടങ്ങള്‍ക്ക് കുറവൊന്നുമില്ല. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയാണ് കഴിഞ്ഞ ദിവസം കോഹ്‌ലി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പ് 544 റണ്‍സ് അക്കൗണ്ടിലാക്കിയാല്‍ കോഹ്‌ലിക്ക് നേട്ടം സ്വന്തമാക്കാമായിരുന്നു. പരമ്പരയില്‍ രണ്ട് സെഞ്ച്വറികളും മുന്നു അര്‍ധസെഞ്ച്വറികളും നേടിയ താരം നിഷ്പ്രയാസം നേട്ടം കൊയ്തു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനിയാണ് ഇന്ത്യന്‍ പട്ടികയില്‍ രണ്ടാമന്‍. 60 ടെസ്റ്റുകളില്‍ നിന്ന് അഞ്ചു സെഞ്ച്വറുകളും, 24 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 3454 റണ്‍സാണ് ധോനിയുടെ നേട്ടം. 3449 റണ്‍സുമായി സുനില്‍ ഗവാസ്‌കറാണ് ധോനിക്ക് പിന്നില്‍.

ഇംഗ്ലണ്ടിനെതിരെ 1500 റണ്‍സ് തികയ്ക്കുന്ന ആറ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലും കോഹ്‌ലിക്ക് ഇടമുണ്ട്. ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സമാന്‍മാരില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 2535 റണ്‍സെടുത്ത സച്ചിന്‍ ഇംഗ്ലണ്ടിനെതിരെ ഏഴ്് സെഞ്ച്വറികളും 13 അര്‍ധസെഞ്ച്വറികളും നേടി.51.73 ആണ് ശരാശരി. സച്ചിനെ കൂടാതെ സുനില്‍ ഗവാസ്‌കര്‍(2483),രാഹുല്‍ ദ്രാവിഡ്(1950), ഗുണ്ടപ്പ വിശ്വനാഥ്(1880) ദിലിപ് വെഗ്‌സാര്‍ക്കര്‍ (1589) എന്നിവരാണ് ഇംഗ്ലണ്ടിനെതിരെ 1500 തികച്ച മറ്റ് ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍. രാജ്യത്തിന് പുറത്ത് ഇന്ത്യ കളിച്ച ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡും(1693) ഇന്ന് കോഹ്‌ലിയുടേതാണ്. പട്ടികയില്‍ മുന്‍ ക്യാപ്റ്റന്‍ ധോണി മൂന്നാമനാണ്. 30 ടെസ്‌ററുകളില്‍ നിന്ന് 1591 റണ്‍സാണ് ധോനി നേടിയിട്ടുള്ളത്.


Next Story

Related Stories