Top

'ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടന്‍';മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വീരേന്ദര്‍ സെവാഗ്

അമ്പത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വീരേന്ദര്‍ സെവാഗ്. 'ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടന്‍' എന്ന കുറിപ്പോടെയാണ് വീരു ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നത്. 'സന്തോഷകരമായ വര്‍ഷം നേരുന്നു. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടന്‍' - സെവാഗ് ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല പിറന്നാളിന് മോഹന്‍ലാലിനെ തേടി വീരുവിന്റെ ആശംസ എത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും സെവാഗ് ലാലേട്ടന് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. വീരേന്ദര്‍ സെവാഗിന്റെ ജന്മദിനത്തില്‍ മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നിരുന്നു. 'പ്രിയപ്പെട്ട് സേവാഗിന് ജന്മദിനാശംസകള്‍' - നാല്‍പ്പതാം പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ കുറിച്ചു, ഇതിന് പ്രതികരണമായി 'താങ്ക്യു ലാലേട്ടന്‍' എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്.


Next Story

Related Stories