ട്രെന്‍ഡിങ്ങ്

മെസിക്ക് വേണ്ടി, മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഞങ്ങള്‍ ഐസ് ലാന്റിനെ തോല്‍പ്പിക്കും: ലൂക മോഡ്രിക്‌

അതേസമയം പ്രധാന കളിക്കാരില്‍ പലര്‍ക്കും അവസാന മത്സരത്തില്‍ വിശ്രമം നല്‍കി അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രവേശന സാധ്യത പൂര്‍ണമായും അടയ്ക്കുമെന്ന് ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിക് സൂചിപ്പിച്ചതായി goal.com റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്തെങ്കിലും, അതില്‍ സുന്ദരമായൊരു ഗോള്‍ തന്റേതായിരുന്നെങ്കിലും ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക മോഡ്രികിന് അര്‍ജന്റീനയില്ലാത്ത ലോകകപ്പിന്റെ രണ്ടാം റൗണ്ട് സങ്കല്‍പ്പിക്കാന്‍ വിഷമമുണ്ട്. അര്‍ജന്റീനയും മെസിയും തുടര്‍ന്നും ലോകകപ്പിലുണ്ടാകണമെന്നും അര്‍ജന്റീനയ്ക്ക് വേണ്ടി തങ്ങള്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഐസ്‌ലാന്റിനെ തോല്‍പ്പിക്കുമെന്നുമാണ് ലൂക മോഡ്രിക് പറയുന്നത്. അര്‍ജന്റീന ചാനലായ ടിവി പബ്ലിക്കയോടാണ് മോഡ്രിക് മത്സര ശേഷം ഇക്കാര്യം പറഞ്ഞത്. മെസി അതുല്യമായ കളിക്കാരനാണ്. പക്ഷെ അദ്ദേഹത്തിന് എല്ലാകാര്യവും ഒറ്റയ്ക്ക് ചെയ്യാനാവില്ല. ഫുട്‌ബോളില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂ.

ഞങ്ങള്‍ ഇന്നലെ കളിച്ച രീതി വളരെയധികം സഹായകമായി. ഗാപ്പുകള്‍ കൃത്യമായി അടയ്ക്കാന്‍ കഴിഞ്ഞതുകൊണ്ട് മഷരാനോയ്ക്ക് തുടക്കത്തില്‍ സഹകളിക്കാര്‍ക്ക് പന്തെത്തിക്കാനായില്ല. ഏതായാലും ഞങ്ങള്‍ അര്‍ജന്റീനയ്ക്ക് ആശംസകള്‍ നേരുന്നു. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഐസ് ലാന്റിനെ തോല്‍പ്പിക്കാന്‍ പോവുകയാണ് – മോഡ്രിക് പറഞ്ഞു. അതേസമയം പ്രധാന കളിക്കാരില്‍ പലര്‍ക്കും അവസാന മത്സരത്തില്‍ വിശ്രമം നല്‍കി അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രവേശന സാധ്യത പൂര്‍ണമായും അടയ്ക്കുമെന്ന് ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിക് സൂചിപ്പിച്ചതായി goal.com റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡ്രിക് തന്ന അടുത്ത കളിക്ക് ഉണ്ടാകുമോ എന്ന് സംശയമാണെന്നും goal.com റിപ്പോര്‍ട്ട് ചെയ്യുന്നു.

കോട്ടൂരിയാല്‍ പോരാ, സാം പോളി രാജി വയ്ക്കണമെന്ന് അര്‍ജന്റീന താരങ്ങള്‍; ക്രൊയേഷ്യയുമായുള്ള കളിക്ക് മുമ്പേ ടീമില്‍ പൊട്ടിത്തെറി

അല്ല ചങ്ങായ്മാരേ, ഇനി ജയിച്ച് രണ്ടാം റൗണ്ടിലെത്തിയിട്ട് എന്താക്കാനാണ്? ഫ്രാന്‍സ്‌ കാണും അവിടെ!

മെസ്സിക്കും കബല്ലേരോയ്ക്ക് അര്‍ജന്‍റീനയുടെ ആരാധകര്‍ മാപ്പ് നല്‍കുമോ?

ഫാൻസുകാർ കണ്ണു തുറന്ന് കാണണം: അവരും നിങ്ങളും കളിക്കുന്നത് ഫുട്ബോളല്ല; മറ്റൊരു മെസ്സിയുണ്ട് മറ്റൊരു റൊണാൾഡോയും!

മെസിയുടെ ഓട്ടോഗ്രോഫ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്നും സൈക്കിള്‍ ചവിട്ടി റഷ്യയിലേക്ക്; ക്ലിഫിന്‍, നിങ്ങളാണ് താരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍