TopTop
Begin typing your search above and press return to search.

ആഫ്രിക്കയിലെ മികച്ച താരം മുഹമ്മദ് സലാ തന്നെയോ? പ്രഖ്യാപനം കാത്ത് ഫുട്‌ബോള്‍ ലോകം

ആഫ്രിക്കയിലെ മികച്ച താരം മുഹമ്മദ് സലാ തന്നെയോ? പ്രഖ്യാപനം കാത്ത് ഫുട്‌ബോള്‍ ലോകം

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുന്നതിനുള്ള അന്തിമപട്ടികയില്‍ ലിവര്‍പൂള്‍ മുന്നേറ്റക്കാരായ മുഹമ്മദ് സലാ, സാദിയോ മാനെ ആഴ്‌സണലിന്റെ പിയറി എമെറിക് ഔബമെ എന്നിവര്‍ വാശിയേറിയ പോരാട്ടത്തില്‍. കഴിഞ്ഞ തവണ ചാമ്പ്യനായ ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്‌ക്കൊപ്പം സാദിയോ മാനെയും പിയറി എമെറികും തന്നെയായിരുന്നു ഇഞ്ചോടിഞ്ച് പേരാടിയത്. സലാ നേട്ടമാവര്‍ത്തിച്ചാല്‍ തുടര്‍ച്ചയായ രണ്ടുവര്‍ഷം ജേതാവാകുന്ന നാലാമത്തെ കളിക്കാരനാകും. സെനഗല്‍ താരം എല്‍ ഹാദ്ജി ദിയൂഫ്, കാമറൂണിന്റെ സാമുവല്‍ എറ്റൂ, ഐവറി കോസ്റ്റിന്റെ യായാ ട്യൂറെ എന്നിവരാണ് രണ്ടുതവണ തുടര്‍ച്ചയായി ആഫ്രിക്കന്‍ താരമായത്.

ഈജിപ്തിനുവേണ്ടി ലോകകപ്പില്‍ തിളങ്ങാനായില്ലെങ്കിലും പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി തകര്‍പ്പന്‍ കളി സലാ പുറത്തെടുത്തു. ലിവര്‍പൂള്‍ മുന്നേറ്റത്തില്‍ സലായുടെ പങ്കാളിയാണ് സെനഗലുകാരനായ മാനെ. ഗാബോണ്‍ താരമായ ഔബമയെങ് തുടര്‍ച്ചയായ അഞ്ചാംതവണയാണ് അവസാന മൂന്നില്‍ ഇടംപിടിക്കുന്നത്. അതേസമയം ഇരുവര്‍ക്കും റഷ്യന്‍ ലോകകപ്പില്‍ തിളങ്ങാനായിരുന്നില്ല. ഈജിപ്തും സെനഗലും ഗ്രൂപ്പ്ഘട്ടം താണ്ടിയില്ല. 2015ലെ ചാമ്പ്യനായ ഔബമയാങിന് ബൊറൂസിയയില്‍ നിന്ന ആഴ്സണലേക്കുള്ള ചേക്കേറല്‍ ഗുണമായി. ആഴ്സണില്‍ മികവ് കാട്ടാന്‍ താരത്തിനായിയിരുന്നു. മിന്നും ഫോമിലുള്ള സലാ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുമോ എന്ന് അടുത്ത ആഴ്ച്ച അറിയാം. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മാനെ ഇക്കുറി ചാമ്പ്യനാകുമോ എന്നും ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നു.


Next Story

Related Stories