TopTop
Begin typing your search above and press return to search.

വനിതാ ലോക ബോക്സിംഗ് : മേരികോം സെമിയില്‍

വനിതാ ലോക ബോക്സിംഗ് : മേരികോം സെമിയില്‍

വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരികോം സെമിയിലെത്തി.ക്വാര്‍ട്ടറില്‍ ചൈനയുടെ ക്വാര്‍ട്ടറില്‍ ചൈനയുടെ വൂ ഹുവിനെയാണ് മേരി കോം തോല്‍പിച്ചത്. ലോക ചാംപ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് മേരി കോമിന്റെ ലക്ഷ്യം.

മേരികോമിനെ കൂടാതെ ലവ്ലിന ബോര്‍ഗോഹെയിനും, സോണിയ ചഹല്‍, സിമ്രഞ്ജിത്ത് കൗര്‍ എന്നിവരും സെമി ഫൈനലിലെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യ നാല് മെഡലുകള്‍ ഉറപ്പിച്ചു.

മേരികോം, 69 കിലോ വിഭാഗത്തില്‍ മത്സരിച്ച ലവ്ലിന ബോര്‍ഗോഹെയിനും, 64 കിലോ വിഭാഗത്തില്‍ സിമ്രഞ്ജിത്ത് കൗര്‍, സോണിയ ചഹല്‍ എന്നിവര്‍ സെമിഫൈനലിലെത്തിയതോടെ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നാലു മെഡലുറപ്പിക്കുകയായിരുന്നു.

ബോക്സിംഗിലെ ഇന്ത്യയുടെ സുവര്‍ണ്ണപ്രതീക്ഷയായ മേരി കോം അനായാസമായാണ് ചൈനീസ് താരത്തെ പരാജയപ്പെടുത്തിയത്. ഒളിംപിക് വെങ്കലമെഡല്‍ ജേതാവായ മേരി കോം വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഉത്തരെകാറിയയുടെ കിം ഹ്യാംഗ് മിയെ നേരിടും. ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് മുന്‍പ് ഏറ്റവും കൂടു തല്‍ നാളെ ലോകചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയവരുടെ പട്ടികയില്‍ ഐറിഷ് ഇതിഹാസം കെയ്റ്റി ടെയ്ലറിനൊപ്പമായിരുന്നു മേരി കോം. പക്ഷെ പുതിയ നേട്ടത്തോടെ റെക്കോഡ് മേരി കോം തന്റെ പേരിലാക്കി.


Next Story

Related Stories