TopTop
Begin typing your search above and press return to search.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വര്‍ണ്ണം : ഐതിഹാസിക നേട്ടവുമായി മേരി കോം

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വര്‍ണ്ണം : ഐതിഹാസിക നേട്ടവുമായി മേരി കോം

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം നേടുന്ന ആറാം സ്വര്‍ണമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന നേട്ടവും മേരി കോം സ്വന്തമാക്കി.

48 കിലോഗ്രാം വിഭാഗത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയെയാണ് മേരി പാരജയപ്പെടുത്തിയത്. ക്യൂബന്‍ ഇതിഹാസ താരം ഫെലിക്സ് സാവോന്‍റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് മേരി. 2010ലാണ് മേരി അവസാനമായി സ്വര്‍ണ്ണം നേടിയത്. 48കെ.ജി സെക്ഷനിലായിരുന്നു താരത്തിന്‍റെ നേട്ടം.

Next Story

Related Stories