UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് ഇവരുടെ ഭാവി ഇനി ഇന്ത്യയുടെ കയ്യിൽ

ഒരു പരാജയം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ ഇംഗ്ലണ്ടും സർ‌വ്വ സന്നാഹങ്ങളുമായി ഇന്ന് പൊരുതുമെന്നുറുപ്പാണ്.

ലോകകപ്പ് ടൂർണമെന്റിലെ ലീഗ് മൽസരങ്ങൾ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ഇന്ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മൽസരത്തിന് ഒരു പാട് പ്രത്യേകതകൾ. ബർമിങ്ങാമിൽ ഇന്ന് ടീം ഇന്ത്യ വിജയിക്കണമെന്നായിരിക്കും പാകിസ്താനൊപ്പം ശ്രീലങ്ക, ബംഗ്ലാദേശും ആഗ്രഹിക്കുക. കാരണം മുന്നോട്ടുള്ള പ്രയാണത്തിന് അൽപമെങ്കിലും സാധ്യത കിട്ടണമെങ്കിൽ ഇന്ന ഇംഗ്ലണ്ട് പരാജയപ്പെടേണ്ടിവരും. എന്നാൽ ഒരു പരാജയം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ ഇംഗ്ലണ്ടും സർ‌വ്വ സന്നാഹങ്ങളുമായി ഇന്ന് പൊരുതുമെന്നുറുപ്പാണ്.

ഇന്ന്, പരാജപ്പെട്ടാൽ ഇംഗ്ലണ്ടിന് മുന്നിൽ ന്യൂസിലാന്റിനോടുള്ള മൽസരം നിർണായകമാവും. ഇതിന് പുറമെ ഇപ്പോൾ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ കാത്തിരിക്കുന്നത് പോലെ മറ്റു ടീമുകളുടെ പ്രകടനങ്ങളും കാത്തിരിക്കേണ്ടിവരും. ഇതുവരെ വിജയം മാത്രം നേടിയ ഇന്ത്യക്ക് പരാജയം പക്ഷേ ഭീഷണി ആയേക്കില്ല. എന്നാൽ മറ്റു പലരുടെയും ഭാവി ഉരുൾ അടയിച്ചേക്കും. അതു കൊണ്ട് തന്ന ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം കണക്കുകളുടെ കൂടിമൽസരമാണ്. ലോകകപ്പിലെ നിർണായകമായ മൽസരങ്ങളിലൊന്ന് എന്നും വിലയിരുത്താം.

ഇന്നതെത മൽസര ഫലം ഒരോ ടീമിനും നിർണായകമാവുന്നത് ഒരോ തരത്തിലാണ്. സാധ്യകളിൽ ഇന്ത്യ ജയിച്ചാൽ സെമി ഉറപ്പിക്കാം അത് പക്ഷേ 12 പോയിന്റോടെ സെമി ഉറപ്പാക്കാം എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നത്തിനു കനത്ത തിരിച്ചടിയാവും. കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ അഫ്ഗാനെ തോൽപ്പിക്കുകയും വെള്ളിയാഴ്ച ബംഗ്ലദേശിനെ കീഴടക്കാനുമായാൽ 11 പോയിന്റോടെ പാക്കിസ്ഥാനു സെമി ഉറപ്പിക്കാം. അഫ്ഗാനെതിരായ വിജയത്തോടെ സെമി പ്രവേശന സാധ്യതയിൽ ഒന്നാമതെത്താൻ പാകിസ്ഥാന് കഴിഞ്ഞിരുന്നു.

ബംഗ്ലാദേശാണ് പട്ടികയിലെ രണ്ടാമൻ, പക്ഷേ നേരിടേണ്ടത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പരാജയം പോലും അവർ‌ക്ക് താങ്ങാവുന്നതിന് അപ്പുറത്തായിരിക്കും. രണ്ടു മത്സരങ്ങളും ജയിച്ചാൽ ബംഗ്ലദേശിനും സെമി ഉറപ്പാക്കാനാവും. അടുത്തത് ശ്രീലങ്ക, പക്ഷേ പരുങ്ങലിലാണ് കാര്യങ്ങൾ. ഇനി നേരിടാനുള്ളത് വെസ്റ്റിൻഡീസ്, ഇന്ത്യ എന്നിവരെ. എന്നാൽ ജയിച്ചാൽ പോലും സാധ്യത തുച്ഛം. കാരണം, മറ്റ് മൂന്ന് കളികളുടെ ഫലമാണ് ഇവർക്ക് കാത്തിരിക്കേണ്ടി വരിക. അതായത് പാക്കിസ്ഥാൻ ബംഗ്ലദേശിനോടും, ബംഗ്ലദേശ് ഇന്ത്യയോടും തോൽക്കണം. ഇതിന് പുറമെ അവസാന മത്സരത്തിൽ ന്യൂസീലൻഡിനോട് ഇംഗ്ലണ്ടും തോറ്റാലേ ലങ്കയ്ക്കു രക്ഷയുള്ളു.

ഇന്നത്തെ മൽസരത്തിൽ ഇംഗ്ലണ്ടിനാണ് വിജയമെങ്കിൽ ശ്രീലങ്കയ്ക്ക മറ്റൊന്നും കാത്തിരിക്കേണ്ട, നാട്ടിലേക്ക് മടങ്ങാം. ബാക്കിയുള്ള രണ്ട് മൽസരങ്ങൾ ജയിച്ചാലും 5 കളികൾ ജയിച്ച ഇംഗ്ലണ്ടിനെ മറികടക്കാൻ ശ്രീലങ്കയ്ക്കു കഴിയില്ല. ഇവിടെ തിരിച്ചടിയാവുന്നത് രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാലുള്ള പോയിന്റ് പങ്ക് വയ്ക്കലാവും. രണ്ടു ടീമുകൾ ഒരേ പോയിന്റ് നേടിയാൽ നെറ്റ് റൺറേറ്റിനു മുൻപു പരിഗണിക്കുക ആകെ നേടിയ വിജയങ്ങളാണ്. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ ടീമുകൾക്ക് സാധ്യത അടുത്ത കളിയിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനോടു തോറ്റാൽ മാത്രം.

അടുത്ത രണ്ട് മൽസരങ്ങളിൽ ഇംഗ്ലണ്ടും ശ്രീലങ്കയും അടുത്ത മത്സരത്തിൽ പരാജയപ്പട്ടാൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തോറ്റാലും ബംഗ്ലദേശിനു വിദൂര സെമി സാധ്യത നിലനിൽക്കുന്നു. ഇന്ത്യയോടു തോറ്റാലും ഇംഗ്ലണ്ടിന് സെമി സാധ്യത. അതിന് പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ ടീമുകൾ ഒരു മത്സരം തോൽക്കണം. അതോടൊപ്പം അവസാന മത്സരത്തിൽ കിവീസിനെ കീഴടക്കാനായാൽ നാലാം സ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിലെത്തും.

സെമി ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി ഓറഞ്ച് ഇന്ത്യ, ചങ്കിടിപ്പോടെ ഇംഗ്ലണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍