TopTop
Begin typing your search above and press return to search.

തെന്നിന്ത്യന്‍ താര സുന്ദരിയെ കറക്കി വീഴ്ത്തി ചാഹല്‍: ക്രിക്കറ്റ് ലോകത്ത് മറ്റൊരു താരവിവാഹം കൂടി

തെന്നിന്ത്യന്‍ താര സുന്ദരിയെ കറക്കി വീഴ്ത്തി ചാഹല്‍: ക്രിക്കറ്റ് ലോകത്ത് മറ്റൊരു താരവിവാഹം കൂടി

തെന്നിന്ത്യന്‍ താര സുന്ദരിയായ തനിഷ്‌ക കപൂറിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സ്പിന്‍ തരംഗമായ യുസ്വേന്ദ്ര ചാഹല്‍ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ്‌പോര്‍ട്‌സ് മാസികകളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ചൈനാമാന്‍ ബൗളിംഗിലൂടെ ഇന്ത്യന്‍ സ്പിന്‍നിരയില്‍ സ്വന്തം ഇടംകണ്ടെത്തിയ ചാഹലും തനിഷ്‌കയും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഇരുവരെയും പല ചടങ്ങുകളിലും ഒരുമിച്ച് കണ്ടത് ഈ ഗോസിപ്പുകള്‍ക്ക് ബലമേകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

ഈ ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. ഐപിഎല്ലിന് പിന്നാലെ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിന് മുന്നേ വിവാഹം നടത്താനാണ് നീക്കം. ഐപിഎല്ലില്‍ ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് യുസ്വേന്ദ്ര ചാഹല്‍.

ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും തമ്മിലുള്ള വിവാഹം ഇന്ത്യയില്‍ പുതുമയല്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ്മയെ വിവാഹം കഴിച്ചതായിരുന്നു ഇതില്‍ അവസാനത്തേത്.

Next Story

Related Stories