ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെ ലിവര്പൂളിലേക്കെത്തുന്നുവെന്ന റിപോര്‍ട്ടുകളാണ് ഫുട്ബോള്‍ ലോകത്ത് പരക്കുന്നത്. പിഎസ്ജിയില്‍ താരം അത്ര രസത്തിലല്ലെന്നും ഉടന്‍ ക്ലബ് മാറുമെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 2020ടെ താരം ക്ലബ് മാറുമെന്ന് സ്പാനിഷ് മാധ്യമമായ മുന്‍ഡോ ഡിപ്പോര്‍ട്ടിവോ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ക്രിസ്റ്റിയാനോ, മെസി എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കണമെന്ന ആവശ്യമാണ് എംബാപ്പെ പിഎസ്ജിയില്‍ ഉന്നയിക്കുന്നത്. എന്നാല്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് എത്തിയതിന് ശേഷം നെയ്മര്‍ക്ക് സംഭവിച്ചത് എംബാപ്പെയ്ക്കും സംഭവിക്കാതിരിക്കാനാണ് ടച്ചലിന്റെ ശ്രമമെന്നും പറയപ്പെടുന്നു. എന്നാല്‍ പിഎസ്ജിയുമായുള്ള അതൃപ്തി എംബാപ്പെ പ്രകടമാക്കുന്നുണ്ട്.
എംബാപ്പെയ്ക്ക് വേണ്ടി റെക്കോര്‍ഡ് തുക മുടക്കാനാണ് ലിവര്‍പൂളിന്റെ ശ്രമം. എംബാപ്പെയുടെ ആരാധകനായ സിദാന് താരത്തെ ബെര്‍ണാബ്യൂവിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. 250 മില്യണ്‍ യൂറോ വേണ്ടിവരും എംബാപ്പെയെ ക്ലബിലേക്ക് എത്തിക്കാന്‍. എംബാപ്പെയെ നിലനിര്‍ത്താന്‍ വേണ്ടി പരിശീലകന് ടച്ചലിനെ പിഎസ്ജി പുറത്താക്കുമോ എന്നും വ്യക്തമല്ല. മൊന്റെപില്ലറിനെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതാണ് എംബാപ്പെയെ പ്രകോപിപ്പിച്ചത്.