TopTop
Begin typing your search above and press return to search.

രഞ്ജി ട്രോഫി; ഡല്‍ഹിയെ 142 റണ്‍സിന് പുറത്താക്കി കേരളത്തിന് മികച്ച ലീഡ്

രഞ്ജി ട്രോഫി; ഡല്‍ഹിയെ 142 റണ്‍സിന് പുറത്താക്കി കേരളത്തിന് മികച്ച ലീഡ്

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ ബാറ്റിംഗിനും പുറമെ ബോളിങ്ങിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ കേരളത്തിന് കൂറ്റന്‍ ലീഡ്. ഡല്‍ഹിയെ ആദ്യ ഇന്നിങ്‌സ് 142 റണ്‍സിനാണ് കേരളം പുറത്താക്കിയത്. ആറു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്ക് മുന്നില്‍ നിന്നത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് കേരളത്തിനുള്ളത്. ഡല്‍ഹിയെ കേരളം ഫോളോ ഓണിനയച്ചു.

കേരളം ഉയര്‍ത്തിയ 525 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കം മുതല്‍ പിഴച്ചു. 25 റണ്‍സ് വീതമെടുത്ത നിതീഷ് റാണയും നവ്ദീപ് സെയ്‌നിയുമാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍മാര്‍. സ്‌കോര്‍ 15ല്‍ നില്‍ക്കെ ഡല്‍ഹി ഓപ്പണര്‍ കുണാല്‍ ചന്ദേലയെ വീഴ്ത്തി സന്ദീപ് വാര്യരാണ് ആക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെ അനൂജ് റാവത്തിനെ സക്‌സേന പുറത്താക്കി. ധ്രുവ് ഷോരി-നിതീഷ് റാണ എന്നിവരുടെ കൂട്ടുകെട്ടാണ് ഷല്‍ഹിക്ക് അല്‍പം ആശ്വാസം നല്‍കിയത്. ഡല്‍ഹിക്കായി അനൂജ് റാവത്ത് (15), കുണാല്‍ ചന്ദേല (1), ധ്രൂവ് ഷോരി (19), നിതീഷ് റാണ (25), ജോണ്ടി സിദ്ധു (3), ലളിത് യാദവ് (5), ശിവം ശര്‍മ (11), പ്രദീപ് (17), വികാസ് മശ്ര (13), നവ്ദീപ് സെയ്‌നി (25), തേജസ് ബറോക്ക (1)* എന്നിങ്ങനെയാണ് സകോര്‍

നായകന്‍ സച്ചിന്‍ ബേബിയുടെയും മുതിര്‍ന്ന റോബിന്‍ ഉത്തപ്പയുടെയും തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഡല്‍ഹിക്കെതിരെ 525 റണ്‍സിന് കേരളം ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. റോബിന്‍ ഉത്തപ്പ, സച്ചിന്‍ ബേബി എന്നിവര്‍ സെഞ്ചുറി തികച്ചപ്പോള്‍ രാഹുലിന് സെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ വിക്കറ്റ് നഷ്ടമായിരുന്നു. സല്‍മാന്‍ നിസാറും കേരളത്തിന് വേണ്ടി അര്‍ധ സെഞ്ചുറി തികച്ചു.

Next Story

Related Stories