TopTop

തുടക്കം ജയത്തോടെ; കിവീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം

തുടക്കം ജയത്തോടെ; കിവീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം

ന്യൂസീലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം, ആറു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ട്വന്റി20യിലെ 10ാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ലോകഷ് രാഹുല്‍ (27 പന്തില്‍ 56), രണ്ടാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യര്‍ (29 പന്തില്‍ പുറത്താകാതെ 58) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലി 32 പന്തില്‍ 45 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുല്‍ വിരാട് കോലി സഖ്യം പടുത്തുയര്‍ത്തിയ 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. രോഹിത് ശര്‍മ (ആറു പന്തില്‍ ഏഴ്), ശിവം ദുബെ (ഒന്‍പതു പന്തല്‍ 13) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മനീഷ് പാണ്ഡെ 12 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസീലന്‍ഡിനായി ഇഷ് സോധി രണ്ടും മിച്ചല്‍ സാന്റ്‌നര്‍, ബ്ലയര്‍ ടിക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചാണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തത്. ഓപ്പണര്‍ കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ കിവീസ് നിരയില്‍ അര്‍ധ സെഞ്ചുറി നേടി. 42 പന്തുകള്‍ നേരിട്ട മണ്‍റോ ആറു ഫോറും രണ്ടു സിക്സും സഹിതം 59 റണ്‍സെടുത്തു. വില്യംസണാകട്ടെ വെറും 26 പന്തുകളില്‍ നിന്ന് നാലു വീതം സിക്സും ഫോറും സഹിതം 51 റണ്‍സടിച്ചു. 27 പന്തുകള്‍ നേരിട്ട റോസ് ടെയ്ലര്‍ 27 പന്തുകള്‍ നേരിട്ട് മൂന്നു വീതം സിക്സും ഫോറും സഹിതം 54 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Next Story

Related Stories