TopTop
Begin typing your search above and press return to search.

റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; യുവന്റസിനും തോല്‍വി

റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; യുവന്റസിനും തോല്‍വി

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. മാഡ്രിഡിലെ ബെര്‍ണബെവുവില്‍ 2-1 നായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. 78ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നില്‍ ആയിരുന്ന സിദാന്റെ ടീം പരാജയം വഴങ്ങുകയായിരുന്നു. 78 ആം മിനിറ്റില്‍ ജെസൂസിന്റേയും 82 ആം മിനിറ്റില്‍ ഡിബ്രൂയിന്റേയും ഗോളുകളാണ് സിറ്റിയെ ജയത്തിലെത്തിച്ചത്.

റഹീം സ്റ്റെര്‍ലിംങ്, സെര്‍ജിയോ അഗ്യൂറോ തുടങ്ങി വന്‍ താരങ്ങള്‍ ബെഞ്ചിലിരുത്തിയായിരുന്നു പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയെ ഇറക്കിയത്. 73ആം മിനുറ്റില്‍ സ്റ്റെര്‍ലിംങ് ഇറങ്ങിയതോടെ കളി സിറ്റിക്ക് അനുകൂലമായി മാറി. ഒന്നാം ഗോളിന് ജെസൂസിന് വഴിയൊരുക്കിയവരില്‍ സ്റ്റെര്‍ലിംങും ഉണ്ടായിരുന്നു. മത്സരത്തിലെ നിര്‍ണ്ണായകമായ പെനല്‍റ്റി ഡിബ്രൂയിന് നേടിക്കൊടുത്ത് സ്റ്റെര്‍ലിംങ് അവിടെയും താരമായി.

ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 60ആം മിനുട്ടില്‍ ആയിരുന്നു ആദ്യ ഗോള്‍ പിറന്നത്. വിനീഷ്യസിന്റെ പാസില്‍ നിന്ന് ഇസ്‌കോയുടെ ഗോള്‍. മത്സരത്തില്‍ ആദ്യം ഗോളടിച്ചത് റയല്‍ മാഡ്രിഡ് വിജയം അനായാസമെന്ന് കരുതി. എന്നാല്‍ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളായിരുന്നു അവിടെ ജയം കണ്ടത്. സിറ്റി ലീഡെടുത്തതിന് പിന്നാലെ 86ആം മിനുറ്റില്‍ റാമോസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതും സിദാന്റെ സംഘത്തിന്റെ തോല്‍വി ഭാരം കൂട്ടി. സ്വന്തം മൈതാനത്ത് മാര്‍ച്ച് 17ന് രണ്ടാം പാദ മത്സരത്തിനിറങ്ങുമ്പോള്‍ സിറ്റിയുടെ അനുകൂല ഘടകങ്ങള്‍ നിരവധിയാണ്.

ലിഗിലെ മറ്റൊരു ആദ്യ പാദ മത്സരത്തില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ ആയ യുവന്റസിനു തോല്‍വി. ഫ്രഞ്ച് ടീം ആയ ഒളിമ്പിക് ലിയോണ്‍ ആണ് സാരിയുടെ യുവന്റസിനെ ഒരു ഗോളിന് മറികടന്നത്. 63 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും 14 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉന്നം വക്കാന്‍ യുവന്റസിനു ആയില്ല. റോണോള്‍ഡോ അടക്കമുള്ള പല യുവന്റസ് താരങ്ങളും നിറം മങ്ങിയ മത്സരത്തില്‍ 31 ആം മിനിറ്റില്‍ ലിയോണ്‍ ലൂക്കസിനായി ടോസാര്‍ട്ട് നേടിയ ഗോള്‍ അവര്‍ക്ക് ജയം സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഹിഗ്വയിനെ കൊണ്ട് വന്ന സാരിക്ക് പക്ഷെ സമനില പോലും പിടിക്കാന്‍ സാധിച്ചില്ല. ലിയോണ്‍ പ്രതിരോധ പൂട്ടിലൂടെയാണ് യുവന്റസിനെ തോല്‍പിച്ചത്. രണ്ടാം പാദം നടക്കുന്നത് യുവന്റസിന്റെ മൈതാനത്തിലാണ്. ക്വാര്‍ട്ടര്‍ ഉറപ്പിക്കണമെങ്കില്‍ യുവന്റസിന് രണ്ടാം പാദത്തില്‍ രണ്ട് ഗോള്‍ വ്യത്യാസത്തിലുള്ള ജയം തന്നെ വേണം.


Next Story

Related Stories