TopTop
Begin typing your search above and press return to search.

ഐപിഎല്ലില്‍ ഇനി ചെന്നൈയ്ക്ക് വിജയമുണ്ടെങ്കില്‍ ഈ അഞ്ച് താരങ്ങളുടെ പ്രകടനം നിര്‍ണായകം

ഐപിഎല്ലില്‍ ഇനി ചെന്നൈയ്ക്ക് വിജയമുണ്ടെങ്കില്‍ ഈ അഞ്ച് താരങ്ങളുടെ പ്രകടനം നിര്‍ണായകം

ഐപിഎല്ലില്‍ ഇത്തവണ ഒട്ടുമിക്ക ടീമുകളെല്ലാം പ്രകടനത്തിന്റെ കാര്യത്തില്‍ വ്യത്യസ്തരാണ്. മുന്‍ സീസണുകളില്‍ ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ മോശം പ്രകടനം കാഴ്ചവെച്ചവര്‍ ഈ സീസണില്‍ തകര്‍പ്പന്‍ ജയങ്ങളുമായി കുതിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ മികവില്‍ മാറ്റം വരുത്തിയിട്ടില്ല. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുംബൈ സ്ഥാനമുറപ്പിച്ചപ്പോള്‍ കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഇത്തവണ നിറം മങ്ങി. ധോണി നയിക്കുന്ന ചെന്നൈ ടീമില്‍ റെയ്‌നയുടെയും ഹര്‍ഭജന്റെയും വിടവ് പ്രകടമാണ്. ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് അവര്‍ക്ക് അവകാശപ്പെടാനുള്ളത്. ടൂര്‍ണമെന്റ് ഏതാണ്ട് പാതിവഴിയിലെത്തിയ സാഹചര്യത്തില്‍ പ്ലെ ഓഫ് സാധ്യതകള്‍ ഉറപ്പിക്കണമെങ്കില്‍ ചെന്നൈ ഇനിയുള്ള മത്സരങ്ങളില്‍ ഉണര്‍ന്ന് കളിക്കണം. താരതമ്യേന മെച്ചപ്പെട്ട ടീമാണെങ്കിലും സിഎസ്‌കെ താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രടനമാണ് ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് കാരണം. ചെന്നൈക്ക് വിജയതാളം തിരിച്ച് കൊണ്ടുവരമെങ്കില്‍ ഈ അഞ്ച് താരങ്ങളില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ ഉണ്ടായേ തീരൂ.

ഷെയ്ന്‍ വാട്‌സണ്‍: സീസണില്‍ ഒട്ടും സ്ഥിരത കാണിക്കാത്ത കളിക്കാരനാണ് വാട്‌സണ്‍. ടൂര്‍ണമെന്റില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ നേടിയത് മാത്രമാണ് വാട്‌സണില്‍ നിന്ന് വന്ന മികച്ച പ്രകടനങ്ങള്‍. 199 റണ്‍സ് മാത്രമാണ് താരത്തിന്റെ നേട്ടം ഇതില്‍ ഒരു മത്സരത്തില്‍ 83 റണ്‍സ് നേടി പുറത്താകാതെ നിന്നു താരം. താരത്തിന്റെ നിലവിലെ സ്‌ട്രൈക്ക് റേറ്റ് 125.15 മാത്രമാണ്. യുവ കളിക്കാരില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ വരുമ്പോള്‍ പരിചയ സമ്പന്നനായ വാട്‌സണ്‍ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്.

എംഎസ് ധോണി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2008, 2011, 2013, 2018, 2019 പതിപ്പുകളില്‍ മികച്ച റണ്‍സ് നേടി ലീഗില്‍ വളരെ സ്ഥിരത പുലര്‍ത്തിയ ധോണിക്ക് സീസണില്‍ ഇതുവരെ 112 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 47 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്ന് മികച്ച ഇന്നിംഗ്‌സ്, 131.76 സ്‌ട്രൈക്ക് റേറ്റാണ് താരത്തില്‍ നിന്നുണ്ടായത്. അവസാന രണ്ട് മത്സരങ്ങളില്‍ റണ്‍-ചേസിംഗില്‍ താരം പരാജയപ്പെടുകയും ചെയ്തു.

രവീന്ദ്ര ജഡേജ: മുഴുവന്‍ സീസണിലും സുരേഷ് റെയ്നയെ നഷ്ടപ്പെട്ടപ്പോള്‍ ടീമില്‍ ജഡേജയുടെ നിലവാരം ഉയരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 101 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മികച്ച ഇന്നിംഗ്‌സുകള്‍ കുറവാണെങ്കിലും താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 155.38 ആണ്. എന്നിരുന്നാലും, ബൗളിംഗില്‍ താരത്തില്‍ നിന്ന് അല്‍പം കൂടി മികവ് ധോണിക്ക് ആവശ്യമുണ്ട്.ഇതുവരെ 3 വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാനായത്. മികച്ചത് 2/42, 59.66, ഇക്കോണമി 8.95

കേദാര്‍ ജാദവ്: കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള ചെന്നൈയുടെ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് കേദാര്‍ ജാദവാണ്. അവസാന ഓവറുകളില്‍ 12 പന്ത് നേരിട്ട് ഏഴ് റണ്‍സാണ് താരം നേടിയത്. ഇതുവരെ, 4 ഇന്നിംഗ്സുകളില്‍ നിന്ന് 58 റണ്‍സും ഉയര്‍ന്ന സ്‌കോര്‍ 26 ഉം 19.33 ശരാശരിയിലും 109.25 സ്‌ട്രൈക്ക് റേറ്റിലും.

ദീപക് ചഹര്‍: ധോണി സ്പിന്‍ ഓപ്ഷനുകളുമായി കളിക്കാന്‍ ഇഷ്ടപ്പെടുവെങ്കിലും പവര്‍പ്ലേകളില്‍ സ്വിംഗിനായി കൂടുതലും ഔട്ട്വിംഗര്‍മാരെ ആശ്രയിക്കുന്നു. അതുകൊണ്ട് സിഎസ്‌കെ തോല്‍വികളില്‍ ചഹറിന്റെ പ്രകടനവും പറയണം. ഐപിഎല്ലിലെ 7 കളികളില്‍ നിന്ന് 6 വിക്കറ്റുകള്‍ മാത്രമാണ് ചഹറിനുള്ളത്. ചെന്നൈയിലെ മുന്‍നിര ബൗളര്‍ എന്ന നിലയില്‍ ചഹറിന്റെ മിതമായ വേഗത ടീമിനെ സഹായിക്കുകയും കൃത്യമായ ഇടവേളകളില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനുള്ള ശ്രമവും ആവശ്യമാണ്.


Next Story

Related Stories