TopTop
Begin typing your search above and press return to search.

അടുത്ത രക്ഷകനാര്? ബാഴ്‌സയില്‍ മെസിക്ക് പകരക്കാരനായേക്കാവുന്ന ആ അഞ്ച് താരങ്ങള്‍

അടുത്ത രക്ഷകനാര്? ബാഴ്‌സയില്‍ മെസിക്ക് പകരക്കാരനായേക്കാവുന്ന ആ അഞ്ച് താരങ്ങള്‍

ബാഴ്‌സലോണയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസ്സിക്ക് ഈ വര്‍ഷം 33 വയസ്സ് തികഞ്ഞു. മൈതാനത്ത് പ്രായം തളര്‍ത്തുന്ന ലക്ഷണങ്ങളൊന്നും മെസി കാണിക്കുന്നില്ലെങ്കിലും എത്ര കാലം താരം കളിക്കളം വാഴുമെന്ന് കണ്ടറിയണം. തങ്ങളുടെ സൂപ്പര്‍ താരം പോയാല്‍ ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വരിക. ഇതിനോടകം ബാഴ്‌സയില്‍ മെസി തൃപ്തനല്ലെന്ന് റിപോര്‍ട്ടുകളും വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലാലിഗ കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടമായതും മെസിയെ ഇങ്ങനെ ചിന്തിപ്പിക്കുന്നതിന് കാരണമായേക്കും. ലീഗില്‍ പ്രധാന എതിരാളികളെ വിജയത്തിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് ബാഴ്സലോണയാണെന്നാണ് മെസി പറഞ്ഞത്. ഏതൊരു ടീമിനും തോല്‍പ്പിക്കാവുന്ന ടീമായി മാറിയിരിക്കുന്നു ബാഴ്സലോണ. അത്രത്തോളം മോശം പ്രകടനമാണ് ടീം പുറത്തെടുക്കുന്നതെന്നും മെസി തുറന്നടിച്ചിരുന്നു.

ഒരു ദശകത്തിലേറെയായി മെസിയുടെ മികവിനെ ആശ്രയിച്ചിരുന്ന ബാഴ്‌സയെ സംബന്ധിച്ച് മെസിക്ക് പകരക്കാരന്‍ ആരാകും എന്ന ചര്‍ച്ചകളും സജീവമാണ്. മെസിക്ക് പകരകാരനെ കണ്ടെത്തുക എന്നത് ബാഴ്സയെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണത്തില്‍ അനിവാര്യവുമാണ്. ലയണല്‍ മെസിയെ പോലെ മറ്റൊരു പ്രതിഭയെ കണ്ടെത്തുക അസാധ്യമാണ്. പകരം ബാഴ്സലോണ ചെയ്യേണ്ടത് സമാനമായ ഒരു പ്രൊഫൈല്‍ കളിക്കാരനെ കണ്ടെത്തുക എന്നതാണ്, ബാഴ്സലോണയുടെ 4-3-3 രൂപീകരണത്തില്‍ മെസിക്ക് പകരം വയ്ക്കാവുന്ന വലതുവശത്തെ മുന്നേറ്റ നിരക്കാരന്‍. ബാഴ്സലോണയില്‍ ലയണല്‍ മെസ്സിയുടെ വേഷം കൈകാര്യം ചെയ്യാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച അഞ്ച് ആക്രമണാത്മക കളിക്കാര്‍ ആരൊക്കെയാകുമെന്ന് നോക്കാം.

അന്‍സു ഫാത്തി

ഈ സീസണില്‍ ബാഴ്സലോണയുടെ സീനിയര്‍ ടീമില്‍ ഇടം നേടാന്‍ യുവതാരത്തിന് കഴിഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ബാഴ്സലോണയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമി നിര്‍മ്മിച്ച ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളാണ് താരം. 17 കാരനായ അന്‍സു ഈ സീസണില്‍ ബാഴ്സലോണയ്ക്കായി 30 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്പോള്‍, ലയണല്‍ മെസ്സി 2005-06 ല്‍ ടീമിനായി തന്റെ ആദ്യ മുഴുവന്‍ സീസണില്‍ 25 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടി. ലാ മാസിയയില്‍ നിന്ന് എത്തിയ താരവും ബാഴ്സലോണയുടെ കളിരീതി അറിയുന്നതായും കണക്കിലെടുക്കുമ്പോള്‍, ലയണല്‍ മെസ്സിയുടെ ദീര്‍ഘകാല പകരക്കാരനായി ഫാത്തി മികച്ച ഒപ്ഷന്‍ തന്നെയാണ്.

നിലവില്‍ ബാഴസയില്‍ ഇടത് വശത്താണ് അന്‍സു ഫാത്തി ഇറങ്ങുന്നത്. കാരണം ലയണല്‍ മെസ്സി ബാഴ്സലോണയുടെ വലത്തുള്ളത് കൊണ്ട് തന്നെ. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാഴ്സലോണയിലെ അദ്ദേഹത്തിന്റെ ദ്രുതഗതിയിലുള്ള നേട്ടം കണക്കിലെടുക്കുമ്പോള്‍, അന്‍സു ഫാത്തി ബാഴ്സലോണയുടെ ഭാവി താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

ഫ്രാന്‍സിസ്‌കോ ട്രിങ്കാവോ

ജനുവരിയിലാണ് ഫ്രാന്‍സിസ്‌കോ ട്രിങ്കാവോ ബാഴ്സലോണയുമായി കരാറില്‍ ഒപ്പുവെച്ചത്. ബാഴ്സ ആരാധകരുടെ ഒരു പ്രതീക്ഷയാണ് അദ്ദേഹം. പോര്‍ച്ചുഗീസ് ക്ലബായ എഫ്‌സി ബ്രാഗയ്ക്കായി ഈ യുവ പോര്‍ച്ചുഗല്‍ കളിക്കാരന് മികച്ച സീസണ്‍ ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍, ബാഴ്സലോണയുടെ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കാനുള്ള മികവ് താരത്തിനുണ്ട്. ബ്രാഗയുടെ മികച്ച ഡ്രിബ്ലര്‍, ഷോട്ട് ക്രിയേറ്റര്‍, എന്നീ നിലകളില്‍ താരം കഴിവ് തെളിയിച്ചു. മൈതാനത്തെ ശൈലി അദ്ദേഹത്തെ ലയണല്‍ മെസ്സിയുടെ പകരക്കാരനായി മാറ്റുമെന്നും പറയുന്നവരുണ്ട്. ഒരു ചെറിയ കാലയളവില്‍ ട്രിങ്കാവോ ബ്രാഗയില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ അദ്ദേഹം ബാഴ്സലോണയില്‍ ധാരാളം മിനിറ്റുകള്‍ ചിലവിടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സീസണില്‍ തന്നെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം, ട്രിന്‍കാവോ വേനല്‍ക്കാലത്ത് ബാഴ്സയിലെത്തും.

തിയാഗോ അല്‍മാഡ

സൗത്ത് അമേരിക്കയില്‍ നിന്നുള്ള ബാഴ്സയുടെ പ്രതീക്ഷകളിലൊന്നാണ് തിയാഗോ അല്‍മാഡ. ഈ സീസണില്‍ അദ്ദേഹത്തിന്റെ ഒരു പ്രകടനം കണ്ടാല്‍ ഇത് മനസിലാക്കാന്‍ എളുപ്പമായിരിക്കും. ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും ഉള്‍പ്പെടെ യൂറോപ്യന്‍ ക്ലബ്ബുകള്‍ താരത്തിന്റെ പ്രകടനത്തില്‍ മതിപ്പുള്ളവരാണ്. അതുകൊണ്ട് തന്നെ ബാഴ്‌സലോണ അല്‍മാഡയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ അര്‍ജന്റീനിയന്‍ യുവ പ്രതിഭ കറ്റാലന്‍ ക്ലബിനായി വലതു വിങ്ങില്‍ ലയണല്‍ മെസ്സിക്ക് പകരക്കാരനാകാന്‍ കഴിവുള്ള കളിക്കാരനായേക്കാം. മെസിക്കു പകരക്കാരനാകുക എന്ന ലക്ഷ്യത്തിലെത്താന്‍ ഒരു പക്ഷെ അല്‍മാഡ കുറച്ച് മെച്ചപ്പെടേണ്ടിവരുമെങ്കിലും, ഭാവിയില്‍ ബാഴ്സലോണയ്ക്ക് താരമാകാനുള്ള അടിസ്ഥാന മികവ് താരത്തിനുണ്ട്. ഒരു 19 വയസുകാരനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ പ്രകടനം മികച്ചതാണ്.

മാര്‍ക്കസ് റാഷ്ഫോര്‍ഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫോര്‍ഡ് പുറത്തു പോയാല്‍. അങ്ങനെയാണെങ്കില്‍ ലയണല്‍ മെസ്സിക്കു പകരക്കാരനായി ഈ യുവ ഇംഗ്ലീഷ് കളിക്കാരന്‍ മാറിയേക്കാമെന്നതും തള്ളികളയാനാകില്ല. ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും മികച്ച വിംഗര്‍മാരില്‍ താരം ഉണ്ട്. കരിയറിന്റെ തുടക്കത്തില്‍ സ്ഥിരതയ്ക്കായി അദ്ദേഹം പാടുപ്പെട്ടപ്പോള്‍ഒലെ ഗണ്ണാർ സോൾഷ്യാർ താരത്തെ ഇടുതു വിംഗിലെ താരമാക്കി മാറ്റി. മികച്ച പ്ലേ-മേക്കിംഗ് കഴിവുകള്‍ക്കും മികച്ച ഫിനിഷിംഗ് ടച്ചിലും റാഷ്ഫോര്‍ഡ് അറിയപ്പെടുന്നു. ലയണല്‍ മെസ്സിയെപ്പോലുള്ള ഒരു മികച്ച ഡ്രിബ്ലര്‍ അല്ലെങ്കിലും, പരിചയ സമ്പന്നരായ പ്രതിരോധ നിരയെ എങ്ങനെ നേരിടാമെന്നും ടീമിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും റാഷ്ഫോര്‍ഡിന് അറിയാം.

ഒരു മാസം മുമ്പ് പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചതിനുശേഷം അവസാന മൂന്നിലെ അദ്ദേഹത്തിന്റെ റിസള്‍ട്ട് സാദിയോ മാനെ അല്ലെങ്കില്‍ ബെമയാങിനേക്കാള്‍ മികച്ചതാണ്. ഫോമിലായിരിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച ആക്രമണാത്മക കളിക്കാരില്‍ ഒരാളാണ് റാഷ്ഫോര്‍ഡ്. വലിയ നേട്ടങ്ങളില്‍ പ്രതീക്ഷ വേണ്ടെങ്കിലും ബാഴ്സലോണയുടെ ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രതിഭയാണ്.

ജാദോണ്‍ സാഞ്ചോ

ജാദോണ്‍ സാഞ്ചോയുടെ പേര് ഈ സീസണില്‍ എല്ലാവര്‍ക്കും പരിചിതമാണ്. താരത്തിന്റെ അടുത്ത കരിയര്‍ നീക്കത്തിനായി ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. താരത്തിന് ധാരാളം വലിയ യൂറോപ്യന്‍ ക്ലബ്ബുകളുമായി ബന്ധമുണ്ട്. ഇതുവരെ ഈ ഇംഗ്ലീഷ് കളിക്കാരനുമായി ബാഴ്സലോണ ബന്ധപ്പെട്ടിട്ടില്ലെങ്കിലും, സാഞ്ചോയുടെ സേവനങ്ങള്‍ ഒരു പക്ഷെ ബാഴ്‌സയെ സുരക്ഷിതമാക്കിയേക്കും. പക്ഷെ ലയണല്‍ മെസിക്ക് പകരമാകില്ല. ഒരു പരമ്പരാഗത വിംഗര്‍ അല്ലെങ്കിലും, ആ സ്ഥാനത്ത് കളിക്കുന്നതില്‍ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് സാഞ്ചോ പല ഘട്ടങ്ങളിലും തെളിയിച്ചിട്ടുണ്ട്. മികച്ച അവസരങ്ങള്‍ ഒരുക്കുന്ന താരത്തിന് മികച്ച ഗോള്‍ സ്‌കോറിംഗ് കഴിവുകളും ഉണ്ട്. ലയണല്‍ മെസ്സിയേയും സാഞ്ചോയേയും താരതമ്യം ചെയ്യുമ്പോള്‍ ഇരുവരും ഈ സീസണില്‍ 10+ ഗോളുകളില്‍ എത്തുന്ന ഏറ്റവും വേഗമേറിയ കളിക്കാരാണ്. ബാഴ്സലോണയില്‍ ലയണല്‍ മെസ്സിക്കു പകരം വയ്ക്കുന്നത് അസാധ്യമാണ്, അതേസമയം മുന്നിലുള്ള ചുരുക്കും ഒപ്ഷനുകളില്‍ ഒന്നാണ് സാഞ്ചോ.

Next Story

Related Stories