TopTop

കോപ ഇറ്റാലിയ: ഇഞ്ച്വറി ടൈമില്‍ റൊണാള്‍ഡോ കാത്തു; മിലാനെതിരെ യുവന്റസിന് സമനില

കോപ ഇറ്റാലിയ: ഇഞ്ച്വറി ടൈമില്‍ റൊണാള്‍ഡോ കാത്തു; മിലാനെതിരെ യുവന്റസിന് സമനില

കോപ ഇറ്റാലിയ യുവന്റസും എ സി മിലാന്‍ സെമി ഫൈനല്‍ മത്സരം സമനിലയില്‍. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍സിരോയില്‍ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും ഇബ്രാഹിമോവിചും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമുകള്‍ ഒന്നു വീതം ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

രണ്ടാം പകുതിയില്‍ 61ആം മിനുട്ടില്‍ റെബിചിലൂടെ മിലാന്‍ മുന്നില്‍ എത്തി. പിറകില്‍ പോയ യുവന്റസിന് തിരികെ വരാന്‍ അവസരം നല്‍കിയത് ഒരു ചുവപ്പ് കാര്‍ഡാണ്. 71ആം മിനുട്ടില്‍ തിയോ ഹെര്‍ണാണ്ടസ് ചുവപ്പ് കണ്ട് പുറത്തായതോടെ മിലാന്‍10പേരായി ചുരുങ്ങി. ഇതോടെ കളിയിലേക്ക് തിരികെവരാന്‍ യുവന്റസിനായി. 90ആം മിനുട്ടില്‍ ഒരു ഹാന്‍ഡ്ബാളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് റൊണാള്‍ഡോ യുവന്റസിന് സമനില നല്‍കി. 2020ല്‍ കളിച്ച എട്ട് മത്സരങ്ങളില്‍ എട്ടിലും റൊണാള്‍ഡോ ഗോള്‍ നേടി. സീസണില്‍ യുവന്റസിനായി ഇതുവരെ 24 ഗോളുകള്‍ റൊണാള്‍ഡോ നേടിക്കഴിഞ്ഞു. സെമി ഫൈനലിന്റെ രണ്ടാം പാദം മാര്‍ച്ച് ആദ്യ വാരം നടക്കും.


Next Story

Related Stories