TopTop
Begin typing your search above and press return to search.

ലോകകപ്പ് യോഗ്യത മത്സരം: ആദ്യ ജയം തേടി ഇന്ത്യ

ലോകകപ്പ് യോഗ്യത മത്സരം: ആദ്യ ജയം തേടി ഇന്ത്യ

2022 ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരെ ഇറങ്ങും. തജിക്കിസ്ഥാനിലെ സെന്‍ട്രല്‍ റിപ്പബ്ലിക്കന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് കളിയില്‍ രണ്ട് സമനിലയുമായി രണ്ട് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്തും.

ഒമാനെതിരെയും ഖത്തറിനെതിരെയും മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് തുടങ്ങിയ ഇന്ത്യക്ക് പക്ഷെ അവസാന മത്സരം നിരാശയായിരുന്നു നല്‍കിയത്. ബംഗ്ലാദേശിനോട് കൊല്‍ക്കത്തയില്‍ സമനില വഴങ്ങിയ ഇന്ത്യ ഇന്ന് ആദ്യ ജയം മാത്രമാകും ലക്ഷ്യമിടുന്നത്. ഇന്ന് വിജയിച്ചില്ലെങ്കില്‍ യോഗ്യത ഇന്ത്യക്ക് തിരിച്ചടിയാകും. പ്രതികൂല കാലാവസ്ഥയും ആര്‍ട്ടിഷല്‍ ടര്‍ഫും ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഒപ്പം ഡിഫന്‍സില്‍ പ്രധാന താരങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ തലവേദനയാണ്. പരിക്കേറ്റ ജിങ്കനെ കൂടാതെ അനസും ഇന്ന് ടീമിനൊപ്പം ഇല്ല. ആദില്‍ ഖാനാകും ഡിഫന്‍സിനെ നയിക്കുന്നത്.


Next Story

Related Stories