TopTop
Begin typing your search above and press return to search.

'ബൗളര്‍മാരെ നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിക്കണം'; പാക് പരിശീലകന്റെ നിര്‍ദ്ദേശം തള്ളി മുന്‍ ഇന്ത്യന്‍ താരം

ബൗളര്‍മാരെ നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിക്കണം; പാക് പരിശീലകന്റെ നിര്‍ദ്ദേശം തള്ളി മുന്‍ ഇന്ത്യന്‍ താരം

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മൈതാനത്ത് താരങ്ങള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ഐസിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പന്തില്‍ ഉമിനീര്‍ ഉപയോഗിക്കരുതെന്ന ഐസിസിയുടെ നിര്‍ദ്ദേശത്തിന് പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിസ്ബാഹ് ഉള്‍ ഹഖ് പ്രതികരിച്ചിരുന്നു. മത്സരങ്ങളില്‍ ബൗളര്‍മാര്‍ മാസ്‌ക് ധരിക്കണമെന്നായിരുന്നു പാക് പരിശീലകന്റെ നിര്‍ദ്ദേശം. എന്നാല്‍ മിസ്ബാഹ് ഉള്‍ ഹഖിന്റെ നിര്‍ദ്ദേശം തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ഇങ്ങനെ ചെയ്യുന്നത് ബൗളര്‍മാരുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്.

ഉമിനീര്‍ ഉപയോഗിക്കുന്നത് ശീലമായതിനാല്‍ ബൗളര്‍മാര്‍ അറിയാതെ ഉമിനീര്‍ പുരട്ടുമെന്നും അതുകൊണ്ട് തന്നെ മാസ്‌ക് ധരിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മിസ്ബാ പറഞ്ഞു. പന്തില്‍ ഉമിനീര്‍ പുരട്ടുന്നത് നിര്‍ത്താന്‍ ബൗളര്‍മാര്‍ക്ക് സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദിവസം മുഴുവന്‍ 20 ഓവര്‍ എറിയുമ്പോള്‍ പേസര്‍മാര്‍ മാസ്‌ക് ധരിക്കുന്നത് വൈദ്യശാസ്ത്രപരമായി തെറ്റാണെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പറയുന്നത്. 'മാസ്‌ക് ഉപയോഗിച്ച് ഓടുന്നതും പന്തെറിയുന്നതും സുരക്ഷിതമാണോ എന്ന് നിങ്ങള്‍ ഒരു ഡോക്ടറുമായി പരിശോധിക്കേണ്ടതുണ്ട്. വൈദ്യശാസ്ത്രപരമായി ഇത് തെറ്റാണെന്ന് ഉറപ്പുണ്ട്. മാസ്‌ക് ഉപയോഗിക്കുന്നത് ശ്വാസകോശത്തിന് നല്ലതല്ല. മാസ്‌ക് ഉപയോഗിച്ച് ഓടുന്നതും പന്തെറിയുന്നതും എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.ഒരു ദിവസം 20 ഓവര്‍ എറിയണമെങ്കില്‍ നിങ്ങള്‍ക്ക് മാസ്‌ക് ധരിക്കാനാവില്ല'', ബൗളര്‍മാരല്ല. ഫീല്‍ഡറമാര്‍ ആണ് ഉമീനീര്‍ ഉപയോഗിച്ച് ബൗള്‍ കൂടുതലായി മിനുസപ്പെടുത്തുന്നത്. സ്ലീപ്പിലും, മിഡ് ഓണിലും, മിഡ് ഓഫിലും നില്‍ക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്. ഫീല്‍ഡര്‍മാര്‍ പന്തില്‍ ഉമിനീര്‍ പ്രയോഗിക്കുമ്പോള്‍ എന്തു സംഭവിക്കും ? നിങ്ങള്‍ എല്ലാ ഫീല്‍ഡര്‍മാരെയും മാസ്‌ക് ധരിക്കാന്‍ പ്രേരിപ്പിക്കണമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റി പാനല്‍ ആണ് കൊറോണ പശ്ചാത്തലത്തില്‍ മൈതാനത്ത് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. പന്തിന് തിളക്കം കൂട്ടാന്‍ ഉമിനീര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് പാനലിന്റെ പ്രധാന നിര്‍ദ്ദേശം. എന്നാല്‍, വിയര്‍പ്പ് ഉപയോഗിക്കുന്നതിന് പ്രശ്‌നങ്ങളില്ലെന്നും അത് അനുവദിക്കാമെന്നും പാനല്‍ നിര്‍ദ്ദേശിക്കുന്നു. ഫീല്‍ഡ് അമ്പയര്‍മാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ കയ്യുറ ധരിക്കണം. കളിക്കാര്‍ തങ്ങളുടെ തൊപ്പി, സണ്‍ഗ്ലാസ്, ടവല്‍ തുടങ്ങിയവ അമ്പയര്‍മാരെ ഏല്പിക്കരുത്. കായികോപകരണങ്ങള്‍ മത്സരങ്ങള്‍ക്ക് മുന്‍പും ശേഷവും അണുവിമുക്തമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഐസിസിയുടേത്.


Next Story

Related Stories