TopTop
Begin typing your search above and press return to search.

'അടുത്തത് ഞാനോ'? ജോര്‍ജ്ജ് ഫ്ളോയിഡിനെതിരെയുള്ള ക്രൂരതയില്‍ രോഷം പ്രകടിപ്പിച്ച് കോക്കോ ഗൗഫും

അടുത്തത് ഞാനോ? ജോര്‍ജ്ജ് ഫ്ളോയിഡിനെതിരെയുള്ള ക്രൂരതയില്‍ രോഷം പ്രകടിപ്പിച്ച് കോക്കോ ഗൗഫും

കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയിഡിനെ മിനിയാപൊളിസിലെ പൊലീസ് ഓഫീസര്‍ കഴുത്തില്‍ കയറിയിരുന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നാം മുറ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. സംഭവത്തില്‍ കുറ്റക്കാരനായ ഡെറിക് ഷോവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഡില്‍ കമഴ്ത്തിക്കിടത്തി കൈകളില്‍ വിലങ്ങിട്ട ശേഷം ഏട്ട് മിനുട്ടോളം ഡെറിക് ഷോവിന്‍, ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കഴുത്തില്‍ അമര്‍ന്നിരുന്നു. എനിക്ക് ശ്വാസം കിട്ടുന്നില്ല എന്ന് ഫ്ളോയിഡ് പറയുന്നുണ്ടായിരുന്നു. മിനിയാപോളിസിലടക്കം യുഎസ്സില്‍ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവരുന്നത്.

സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് യുഎസ് ടെന്നീസ് താരം കോക്കോ ഗൗഫും രംഗത്തെത്തിയിരിക്കുകയാണ്. അടുത്തത് ഞാനോ എന്ന ചോദ്യവുമായാണ് ടെന്നീസിലെ ഭാവി താരം എന്ന് വിലയിരുത്തപ്പെടുന്ന ഗൗഫ് എത്തുന്നത്. കറുത്ത വംശജന്‍ എന്നതിന്റെ പേരില്‍ ക്രൂരതകളേറ്റ് ജീവന്‍ നഷ്ടമായവരുടെ ഫോട്ടോകള്‍ ഒപ്പം ചേര്‍ത്താണ് അടുത്തത് ഇനി ആര് എന്ന ചോദ്യം കൊക്കോ ഗൗഫ് ഉയര്‍ത്തുന്നത്. ആര്‍ബറി എന്ന 25കാരനെഫെബ്രുവരി 23നാണ് കൊലപ്പെടുത്തിയത്. എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫായ ടെയ്ലറെ പൊലീസ് ഓഫീസര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇവരുടെ ഫോട്ടോ പങ്കുവെച്ച ശേഷം ഞാനോ അടുത്തത് എന്ന് ചോദിച്ചാണ് കൊക്കോയുടെ വീഡിയോ...കഴിഞ്ഞ വര്‍ഷത്തെ വിംബിംള്‍ഡണില്‍ ഫസ്റ്റ് റൗണ്ടില്‍ വീനസ് വില്യംസിനെ കൊക്കോ തകര്‍ത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.


Next Story

Related Stories