TopTop
Begin typing your search above and press return to search.

വിവാഹത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ ഒരുമിച്ച് ചെലവഴിച്ചത് 21 ദിവസം'; വിരാട് കോഹ്‌ലിയെക്കുറിച്ച് അനുഷ്‌ക

വിവാഹത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ ഒരുമിച്ച് ചെലവഴിച്ചത് 21 ദിവസം; വിരാട് കോഹ്‌ലിയെക്കുറിച്ച് അനുഷ്‌ക

'ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തിരക്കേറിയ ദമ്പതികളാണ്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ കോഹ്‌ലിയുമൊത്ത് വളരെ കുറച്ച് സമയങ്ങളാണ് ചിലവഴിച്ചതെന്ന് പറയുകയാണ് അനുഷ്‌ക. വിരാടിന്റെ തിരക്കേറിയ ഷെഡ്യൂളുകളായിരുന്നു ഇതിന് കാരണമെന്നും അനുഷ്‌ക വോഗിനോട് പറഞ്ഞു.

താനും വിരാടും പരസ്പരം കാണുന്നത് അവധി സമയങ്ങളിലാണ് എന്നാണ് ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ അതല്ല, ഒരാള്‍ എപ്പോഴും ജോലിയില്‍ ആയിരിക്കും എന്നാതാണ്. ചിലപ്പോള്‍, പരസ്പരം നടത്തിയ യാത്രകള്‍ അത് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ആകാം. ''വാസ്തവത്തില്‍, ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ ഞങ്ങള്‍ 21 ദിവസമാണ് ഒരുമിച്ച് ചെലവഴിച്ചത്. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ വിദേശത്ത് സന്ദര്‍ശിക്കുന്നു.ഒരുമിച്ച് ഭക്ഷണം കഴിക്കും. ഇത് ഞങ്ങള്‍ക്ക് വിലപ്പെട്ട സമയമാണ്,അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

അനുഷ്‌കയെ ജീവിതകാലം മുഴുവന്‍ പരിചയമുണ്ടെന്ന് തോന്നുന്നതായി വിരാട് പറഞ്ഞു. ''ഞങ്ങള്‍ ഓരോ ദിവസവും പരസ്പരം സ്‌നേഹിക്കുന്നു. ഞങ്ങളുടെ ബന്ധം എല്ലായ്‌പ്പോഴും പ്രണയത്തെക്കുറിച്ചായിരുന്നു, സ്‌നേഹം മാത്രമാണ്. കുറച്ച് വര്‍ഷങ്ങളായി മാത്രമല്ല, പരസ്പരം കാലങ്ങളായി ഞങ്ങള്‍ അറിയുന്നതായി ഞങ്ങള്‍ക്ക് തോന്നുന്നു, ''അദ്ദേഹം പറഞ്ഞു.

Next Story

Related Stories