അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും തിരക്കുകള്‍ ഇല്ലാതെ ട ജീവിതത്തിന്റെ ഓരോ നിമഷവും ഒരുമിച്ച് ചിലവിടുകയാണ്. ഇരുവരും ഒരുമിച്ച് പാചകം ചെയ്യുന്നതായി കാണിക്കുന്ന ദൃശ്യങ്ങളില്‍ അനുഷ്ക പങ്കിട്ട ഒരു വീഡിയോ ഇരുവരുടെയും ജീവിതം ഏറെ വ്യത്യസ്തകള്‍ നിറിഞ്ഞതാണെന്ന് പറയുകയാണ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത വ്യക്തിയാണ് വിരാട് കോഹ് ലി. എത്രമാത്രം കരുതലോടെയാണ് കോഹ് ലി തന്റെ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോയുമാണ് അനുഷ്ക ഇപ്പോഴെത്തുന്നത്.
വിരാട് മെഷീനില്‍ പോഹ അളക്കുന്നതായും 100 ഗ്രാം കൃത്യമായ കണക്കില്‍ കാണിക്കുന്നു. അടുക്കളയില്‍ സ്ഥാപിച്ചിരിക്കുന്നതൂക്കം അളക്കുന്ന മെഷീനില്‍ 100 ഗ്രാം ഭക്ഷണം അളന്ന് എടുക്കുകയാണ് കോഹ് ലി. മെഷിനീല്‍ കൃത്യം 100 ഗ്രാം കണക്കിലേക്ക് എത്തിച്ചാണ് കോഹ് ലി ഭക്ഷണം എടുക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അനുഷ്ക കോഹ് ലിയുടെ ഫിറ്റ്നസ് രഹസ്യങ്ങളില്‍ ഒന്ന് പങ്കുവെക്കുന്നത്. നേരത്തെ ശ്രേയസ് അയ്യര്‍ തന്റെ വീട്ടില്‍ നിന്നും ഭക്ഷണമുണ്ടാക്കി ഇന്ത്യന്‍ നായകന്റെ വീട്ടിലെത്തിച്ചിരുന്നു. പകരം മഷ്റൂം ബിരിയാണിയാണ് ശ്രേയസിനും കുടുംബത്തിനുമായി കോഹ് ലി നല്‍കിയത്.
