TopTop
Begin typing your search above and press return to search.

അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സില്‍ എടുത്തോ?കാരണം തേടി ആരാധകര്‍

അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സില്‍  എടുത്തോ?കാരണം തേടി ആരാധകര്‍

യുഎഇയില്‍ നടക്കുന്ന ഐപില്ലിന്റെ 13 ാം സീസണിനായുള്ള ഒരുക്കത്തിലാണ് ടീമുകള്‍. പരിശീലന സെക്ഷനുകളിലെയും ഇടവേള സമയങ്ങളിലെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി താരങ്ങള്‍ പങ്ക്‌വെയ്ക്കാറുണ്ട്. അങ്ങനെ മുംബൈ ഇന്ത്യന്‍സ് ടീം താരങ്ങളുടെ ഒരു ചിത്രം പുറത്തുവന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ കണ്ടതോടെ സംശയവുമായി ആരാധകര്‍ രംഗത്തെത്തി. മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചാഹര്‍ ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് മറ്റ് മുംബൈ താരങ്ങള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും നില്‍ക്കുന്നത് ആരാധകര്‍ കണ്ടത്.

ഇതോടെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്ററായുള്ള മുംബൈ ടീമില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെയും ഉള്‍പ്പെടുത്തിയോ എന്നായി ആരാധകരുടെ സംശയം. മുംബൈ ടീമില്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് ഇടം ലഭിച്ചതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ സത്യം മറ്റൊനന്നാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ടീമുകളെല്ലാം തന്നെ പരിശീലനത്തിന് സഹായിക്കുന്ന നെറ്റ് ബോളര്‍മാരെ ഇത്തവണ ഇന്ത്യയില്‍ നിന്ന് തന്നെ ഒപ്പം കൂട്ടുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബോളര്‍മാരുടെ സംഘത്തില്‍ ഇടംനേടിയാണ് അര്‍ജുന്‍ യുഎഇയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇടംകയ്യന്‍ പേസ് ബോളറായ അര്‍ജുന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന വേദികളില്‍ നെറ്റ് ബോളറായി പലതവണ ബോള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഐപിഎല്‍ നടക്കുന്ന അവസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപിലെ നെറ്റ് ബോളര്‍മാരുടെ സംഘത്തില്‍ സ്ഥിരാംഗമാണ് അര്‍ജുന്‍. ഈ സാഹചര്യത്തിലാണ് അര്‍ജുനെ യുഎഇയിലും മുംബൈ മാനേജ്‌മെന്റ് കൂടെക്കൂട്ടിയതെന്ന് കരുതുന്നു. മുംബൈ ക്യാംപിലെ ബോളര്‍മാരില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ പകരക്കാരനായി അര്‍ജുനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

Also Read - ശ്രീശാന്തിനോട് ബിസിസിഐ ചെയ്തത് വന്‍ അനീതി; ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍ക്ക് അന്താരാഷ്ട്ര ടെസ്റ്റില്‍ ഇനിയൊരങ്കമുണ്ടാകുമോ?

Next Story

Related Stories