TopTop
Begin typing your search above and press return to search.

കൃത്രിമകാലുമായി കുതിച്ച് സ്വര്‍ണനേട്ടം, ഇനി ലക്ഷ്യം ടോക്കിയോ പാരാലിമ്പിക്സ്; ഇന്ത്യന്‍ ആര്‍മിയുടെ ബ്ലേഡ് റണ്ണര്‍ പറയുന്നു

കൃത്രിമകാലുമായി കുതിച്ച് സ്വര്‍ണനേട്ടം, ഇനി ലക്ഷ്യം ടോക്കിയോ പാരാലിമ്പിക്സ്; ഇന്ത്യന്‍ ആര്‍മിയുടെ ബ്ലേഡ് റണ്ണര്‍ പറയുന്നു

പ്രതികൂലതകളോട് പൊരുതി വിജയം കൈവിരിച്ചിരിക്കുകയാണ് ആര്‍മി മദ്രാസ് റെജിമെന്റിലെ സൈനികനായ നായിബ് സുബേദാര്‍ അനന്ദന്‍ ഗുണശേഖരന്‍. 2008 ല്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഒരു സ്‌ഫോടനത്തില്‍ ഇടത് കാല്‍ നഷ്ടപ്പെട്ട അനന്ദന്‍ ചൈനയില്‍ നടന്ന ലോക സൈനിക ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളാണ് നേടിയത്. പാരാ അത്ലറ്റിക്സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ സ്പ്രിന്റ് മത്സരങ്ങളിലാണ്‌32 കാരനായ ബ്ലേഡ് റണ്ണര്‍ അനന്ദന്‍ ഗുണശേഖരന്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയത്‌.

2020 ല്‍ ടോക്കിയോ പാരാലിമ്പിക്സില്‍ മത്സരിക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ ഗുണശേഖരന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. നേരത്തെ ഓഗസ്റ്റില്‍ പാരീസില്‍ നടന്ന ലോക പാരാ അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രീയില്‍ 200 മീറ്ററില്‍ ഗുണശേഖരന്‍ സ്വര്‍ണം നേടിയിരുന്നു. 2015 ഒക്ടോബറില്‍ ദക്ഷിണ കൊറിയയില്‍ നടന്ന മിലിട്ടറി വേള്‍ഡ് ഗെയിംസിന്റെ മുന്‍ പതിപ്പില്‍ ഗുണശേഖരന്‍ 100 മീറ്ററില്‍ വെള്ളി നേടിയതിന് പുറമെ 200 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.

2008 ജൂണ്‍ 4 ലെ തന്നെ സാരമായി പരിക്കേല്‍പ്പിച്ച കുഴിബോംബ് സ്ഫോടനം അനന്ദന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിയന്ത്രണ രേഖയ്ക്കൊപ്പം ഒരു വയര്‍ വേലിയില്‍ ഒരു പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ മറ്റ് മൂന്ന് സൈനികരോടൊപ്പം ഒരു ചരിവില്‍ ഇറങ്ങുകയായിരുന്നു. മൂന്ന് സഹപ്രവര്‍ത്തകര്‍ എന്റെ മുന്നിലൂടെ നടക്കുകയായിരുന്നു. എന്റെ ഇടത് കാല്‍ മറഞ്ഞിരിക്കുന്ന ലാന്‍ഡ്മൈനില്‍ വീഴുമ്പോള്‍ ചരിവിലൂടെ ഇറങ്ങിയ ഗ്രൂപ്പിലെ അവസാന ആളാണ് ഞാന്‍. പ്രദേശം ഒരു മൈന്‍ഫീല്‍ഡ് അല്ലാത്തതിനാല്‍ ഞാന്‍ നിര്‍ഭാഗ്യവാനായിരുന്നു, ''ഗുണശേഖരന്‍ പറഞ്ഞു. പിന്നീട് ശ്രീനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ഇടത് കാല്‍ മുഴുവനായി കാല്‍മുട്ടിന് താഴെക്ക് മുറിച്ച് മാറ്റുകയായിരുന്നു. ശ്രീനഗറില്‍ ഒരു മാസത്തിലേറെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ പൂനെയിലെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ഈ വിവരങ്ങളൊന്നും ആനന്ദന്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല. ആറുമാസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് അവര്‍ വിവരം അറിഞ്ഞത്. ഇടതുകാലില്‍ തടികൊണ്ടുള്ള കൃത്രിമകാല്‍ കണ്ട് അനന്ദന്റെ കുടുംബത്തോടൊപ്പം സ്വന്തം നാടായ കുംഭകോണത്തെ നാട്ടുകാരും വേദനിച്ചു. സഹതാപവാക്കുകള്‍ കേട്ട് ജീവിതത്തെ നൈരാശ്യത്തോടെ കാണാന്‍ അനന്ദന്‍ തയ്യാറായില്ല. സ്പോര്‍ട്സ് ഒരുപാട് ഇഷ്ടമായിരുന്ന അനന്ദന്‍ കൃത്രിമ കാല്‍ ഉപയോഗിച്ച് വേഗത്തില്‍ നടക്കാനും പിന്നീട് ഓടാനും പരിശീലിച്ചു. അനന്ദന്റെ പരിശ്രമത്തിനു മുന്നില്‍ ചികിത്സിച്ച ഡോക്ടര്‍ പോലും അത്ഭുതപ്പെടുകയായിരുന്നു. പിന്നീട് പൂനെ ആര്‍മി സ്പോര്‍ട്ട്സ് അക്കാദമിയില്‍ പരിശീലനം നേടി. 2012ലായിരുന്നു ആദ്യ മത്സരം. മുംബൈയില്‍ അംഗപരിമിതര്‍ക്കുള്ള മാരത്തോണ്‍ മത്സരത്തില്‍ 2.5 കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി.

പിന്നീട് 2014ല്‍ സൈനിക യൂണിറ്റ് ഏറ്റവും മികച്ച കൃത്രിമകാല്‍ ഐസ്ലാന്റില്‍ നിന്നും വരുത്തി അനന്ദന് നല്‍കി. ഇത് വച്ച് പരിശീലനം നടത്തി രണ്ടു മാസത്തിന് ശേഷം മലേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ 100 മിറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കി. 2015ല്‍ കൊറിയയില്‍ നടന്ന വേള്‍ഡ് മിലിട്ടറി ഗെയിംസില്‍ 200 മീറ്ററില്‍ സ്വര്‍ണം, 2016ല്‍ ഏഷ്യ ഓഷ്യാനിയ മത്സരത്തില്‍ 400 മിറ്ററില്‍ സ്വര്‍ണം, 2017ല്‍ ദുബായിയില്‍ വേള്‍ഡ് പാരാ അത്ലറ്റിക്സില്‍ 400 മീറ്ററില്‍ വെള്ളിയും നേടി.

Next Story

Related Stories