TopTop
Begin typing your search above and press return to search.

കൊവിഡ് 19 ന്റെ അനുഭവം പങ്ക്‌വെച്ച് ആഴ്സണല്‍ പരിശീലകന്‍

കൊവിഡ് 19 ന്റെ അനുഭവം പങ്ക്‌വെച്ച് ആഴ്സണല്‍ പരിശീലകന്‍

ഈ മാസം ആദ്യം നോവല്‍ കൊറോണ വൈറസ് രോഗം കണ്ടെത്തിയ പ്രമുഖ കായിക താരമാണ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണലിന്റെ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ. ഫുട്ബോള്‍ ലോകത്തേക്ക് കൊറോണ വൈറസ് പടര്‍ന്നതായുള്ള സൂചന ആയിരുന്നു അര്‍ട്ടേറ്റയുടെ രോഗം. ഇതിന്റെ ഗൗരവം കൃത്യമായി മനസിലാക്കി കടുത്ത തീരുമാനമെടുക്കാന്‍ അര്‍ട്ടേറ്റക്കും ആഴ്സണലിനും കഴിഞ്ഞു. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് ഉടമ എവാഞ്ചലോസ് മരിനാക്കിസിന് നേരത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഒളിംപിയാക്കോസുമായുള്ള ആഴ്സണലിന്റെ മത്സരശേഷമാണ് അര്‍ട്ടേറ്റക്ക് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതും.

അര്‍ട്ടേറ്റക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആഴ്സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരം നീട്ടിവെച്ചു. കൊറോണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ഭീഷണിയാകുമെന്നതിന്റെ ആശങ്കയായിരുന്നു ഈ തീരുമാനത്തിലേക്ക് നയിച്ചത്. വൈകാതെ പ്രീമിയര്‍ ലീഗ് അടക്കമുള്ള യൂറോപിലെ കായിക മത്സരങ്ങളെല്ലാം മാറ്റിവെക്കപ്പെട്ടു.

ഇപ്പോള്‍ രോഗവിമുക്തി നേടിയ ശേഷം കൊറോണ വൈറസ് ബാധിച്ചതും തുടര്‍ന്നുണ്ടായ അനുഭവങ്ങളും അര്‍ട്ടേറ്റ അഴ്സണല്‍ ക്ലബിന്റെ വെബ്സൈറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 'ഇപ്പോള്‍ പൂര്‍ണമായും സുഖം പ്രാപിച്ചു, ഒറ്റപ്പെടലിന്റെ വിഷമവും തോന്നിയത് കുടുംബത്തെ ഓര്‍ത്തായിരുന്നുവെന്നും അര്‍ടെറ്റ പറഞ്ഞു. 'മരിനാകിസിന്റെ രോഗം സ്ഥിരീകരിച്ചതോടെ ആഴ്സണല്‍ അധികൃതര്‍ കളിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം അറിയിച്ച് ഫോണ്‍ കോള്‍ വന്നപ്പോള്‍ തുടങ്ങി ചില അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. എന്തോ ശരീരത്തിനുള്ളില്‍ കടന്നതു പോലുള്ള തോന്നലായിരുന്നു അത്' അര്‍ട്ടേറ്റ പറയുന്നു.

തൊട്ടടുത്ത ദിവസമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരം. തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെങ്കില്‍ മത്സരം നടക്കുകയാണെങ്കില്‍ കളിക്കാരിലേക്കും എതിര്‍ ടീമിലേക്കു പോലും ഇത് പകരാനുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അര്‍ട്ടേറ്റ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.അതിനാല്‍ ഞാന്‍ ഡോക്ടറെ നേരെ വിളിക്കുകയും വീട്ടിലേക്ക് പോകാണമെന്നും ആവശ്യപ്പെടുകയും ചെയ്തു. അഴ്സണല്‍ ക്ലബ് അധികൃതരുടെ അടിയന്തര യോഗം വിളിച്ച് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കി. ഇതോടെയാണ് അഴ്സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

'സാധാരണ വൈറസ് ശരീരത്തിലെത്തിയാല്‍ നമുക്ക് തോന്നുന്നതെല്ലാം എനിക്കും തോന്നി. മൂന്നോ നാലോ ദിവസമായിരുന്നു പ്രധാനമായും അസ്വസ്ഥതകളുണ്ടായിരുന്നത്. പനിയും വരണ്ട ചുമയുമുണ്ടായി. നെഞ്ചിലും ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു'അര്‍ട്ടേറ്റ പറയുന്നു. ദൈവത്തിന് നന്ദി, വീട്ടിലുള്ള തന്റെ മൂന്ന് കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിലെ പ്രായമുള്ളവര്‍ക്കാര്‍ക്കും തന്നില്‍ നിന്നും രോഗം പകര്‍ന്നില്ലെന്നത് വലിയ ആശ്വാസമാണ്. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു.' അര്‍ട്ടേറ്റ പറഞ്ഞു.


Next Story

Related Stories