TopTop
Begin typing your search above and press return to search.

കോവിഡ് 19; ആഴ്‌സണല്‍ നിയന്ത്രണങ്ങളോടെ പരിശീലനം പുനരാരംഭിക്കുന്നു

കോവിഡ് 19; ആഴ്‌സണല്‍ നിയന്ത്രണങ്ങളോടെ പരിശീലനം പുനരാരംഭിക്കുന്നു

പരിശീലകന്‍ മൈക്കിള്‍ ആര്‍ട്ടെറ്റക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പരിശീലനം ആഴ്‌സണല്‍ പുനരാരംഭിക്കുന്നു. അടുത്ത ആഴ്ച മുതല്‍ ആഴ്‌സണലിന്റെ പരിശീലന ഗ്രൗണ്ടായ ലണ്ടന്‍ കോള്‍നിയില്‍ ടീം പരിശീലനത്തിന് ഇറങ്ങും. ആരോഗ്യ വകുപ്പിന്റെ കടുത്ത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാവും താരങ്ങള്‍ പരിശീലനം നടത്തുക.

ആവശ്യമായ രീതിയില്‍ അകലം പാലിച്ചതിന് ശേഷം മാത്രമാവും താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അവസരം നല്‍കുക. പരിശീലനം നടക്കുന്ന ഗ്രൗണ്ടിലെ മുഴുവന്‍ മുറികള്‍ അടച്ചിടാനും താരങ്ങള്‍ ഒറ്റക്ക് പരിശീലനം നടത്താനും ഒറ്റക്ക് യാത്ര ചെയ്യാനും തീരുമാനമായിട്ടുണ്ട്. അതെ സമയം താരങ്ങള്‍ പരിശീലനം പുനരാരംഭിക്കുമെങ്കിലും പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തില്‍ ആഴ്സണല്‍ താരങ്ങളുടെ ശമ്പളം 12.5 ശതമാനം നേരത്തെ വെട്ടികുറച്ചിരുന്നു.

Next Story

Related Stories