TopTop
Begin typing your search above and press return to search.

ആദ്യ നാലില്‍ എത്തണം; പ്രതീക്ഷകളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ആഴ്‌സണലിനെതിരെ

ആദ്യ നാലില്‍ എത്തണം; പ്രതീക്ഷകളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ആഴ്‌സണലിനെതിരെ

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശോജ്വല പോരാട്ടമാണ് അരങ്ങേറുന്നത്. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ എത്താമെന്ന പ്രതീക്ഷയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്‌സണലിനെയാണ് എതിരിടുന്നത്. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെയക്കുന്ന ആഴ്‌സണലും വിജയത്തിനായി പൊരുതും. സീസണില്‍ പുതിയ പരിശീലകനായി അര്‍ട്ടേറ്റ എത്തിയിട്ടും ആഴ്‌സണലില്‍ വലിയ മാറ്റങ്ങള്‍ ഇല്ല.

കഴിഞ്ഞ കളിയില്‍ ചെല്‍സിക്ക് എതിരെ അവസാന നിമിഷങ്ങളില്‍ ആയിരുന്നു ആഴ്‌സണല്‍ കളി കൈവിട്ടത്. യുണൈറ്റഡിനെതിരെ കൂടെ വിജയിക്കാന്‍ ആയില്ല എങ്കില്‍ പരിശീലകനായ അര്‍ട്ടേറ്റയുടെ വലിയ പരാജയമായി മാറും അത്. അത്ര ഫോമിലല്ലാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് വിജയിച്ച് ആദ്യ നാലില്‍ എത്താനുള്ള പ്രതീക്ഷ നിലനിര്‍ത്താനാണ് ശ്രമിക്കുക. അതുകൊണ്ട് തന്നെ പരിശീലകന്‍ ഒലെ ഇതിനാായി തന്ത്രങ്ങളും ഒരുക്കിയിട്ടുണ്ടാകും. ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ എവേ ഗ്രൗണ്ടില്‍ ബേര്‍ണ്‍ലിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയതോടെയാണ് ആദ്യ നാലില്‍ ഇടം പിടിക്കാനുള്ള യുണൈറ്റഡിന് മോഹം തുടങ്ങുന്നത്. മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. മാര്‍ഷ്യലും റാഷ്‌ഫോര്‍ഡുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ പെരേരയുടെ പാസില്‍ നിന്നായിരുന്നു മാര്‍ഷ്യലിന്റെ ഗോള്‍. മാര്‍ഷ്യലിന്റെ സീസണിലെ പത്താം ഗോളാണിത്. കളിയുടെ അവസാന മിനുട്ടില്‍ ആയിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോള്‍. ആ ഗോളിന് അവസരം ഒരുക്കിയത് യുവ താരം ഡാനിയല്‍ ജെയിംസ് ആണ്. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 31 പോയന്റായി. ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടരുന്നത്.

ഇന്നത്തെ മത്സരത്തില്‍ ടീമില്‍ പോള്‍ പോഗ്ബ പരിക്ക് മൂലം ഇറങ്ങിയേക്കില്ല. മക്ടോമിനെയും പരിക്കിലാണ്. ഫ്രെഡ് മാറ്റിച് എന്നിവര്‍ മധ്യനിരയില്‍ ഇറങ്ങും എന്നാണ് കരുതപ്പെടുന്നത്. മുന്‍ നിരയില്‍ റാഷ്‌ഫോര്‍ഡിന്റെയും മാര്‍ഷ്യലിന്റെയും ഫോമിലാകും യുണൈറ്റഡിന്റെ കരുത്ത്. രാത്രി 1.30നാണ് മത്സരം. ലീഗില്‍ മറ്റ് മത്സരങ്ങളില്‍ പോയിന്റ് പട്ടികയില്‍ നാലാമതുള്ള ചെല്‍സി, ബ്രൈറ്റണെയും രണ്ടാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റി, ന്യൂകാസിലിനെയും ആറാം സ്ഥാനക്കാരായ ടോട്ടനം, സതാപ്ടണെയും നേരിടും.


Next Story

Related Stories