TopTop
Begin typing your search above and press return to search.

കൊവിഡ് 19; പുതിയ പരിശീലന നിയമങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്, താരങ്ങള്‍ അടുത്തയാഴ്ച പരിശീലനം തുടങ്ങും

കൊവിഡ് 19; പുതിയ പരിശീലന നിയമങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്, താരങ്ങള്‍ അടുത്തയാഴ്ച പരിശീലനം തുടങ്ങും

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ പരിശീലനം നടത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്് താരങ്ങള്‍ക്ക് അനുമതി. വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനുമെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിക്കുന്നത്. അടുത്ത ആഴ്ച ആരംഭിക്കുന്ന പരിശീലനം കര്‍ശന നിബന്ധനകളോടെയാണ്. എല്ലാ താരങ്ങള്‍ക്കും ഒരു ബോക്‌സ് പന്തുകള്‍ നല്‍കും. അവ മാത്രം ഉപയോഗിച്ച് പരിശീലനം നടത്തണം,എന്നാല്‍ പന്തുകളില്‍ ഉമിനീര്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ജൂലൈയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 30 കളിക്കാരുടെ ഒരു സംഘം തയ്യാറെടുക്കുകയാണെന്നും ബുധനാഴ്ച മുതല്‍ ബൗളര്‍മാര്‍ പരിശീലകര്‍ക്കൊപ്പം പ്രത്യേകം പരിശീലനം നടത്തുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ ആഷ്ലി ഗൈല്‍സ് അറിയിച്ചു. അതേസമയം രണ്ടാഴ്ചയ്ക്ക് ശേഷമാകും ബാറ്റ്‌സ്മാന്‍മാര്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശീലന നിയമങ്ങള്‍ ഇങ്ങനെ

മൈതാനങ്ങളിലെത്തുന്ന താരങ്ങള്‍ക്ക് പരിശീലനായി സ്വന്തമായി ക്രിക്കറ്റ് കിറ്റുകള്‍ നല്‍കും. താരങ്ങളെ താപനില പരിശോധനയ്ക്ക് വിധേയമാക്കും, ഒരു പരിശീലകനോടൊപ്പം ഫിസിയോയുടെ മേല്‍നോട്ടത്തിലും സെഷനുകള്‍ ആരംഭിക്കും, പരിശീലകനില്‍ നിന്ന് താരങ്ങള്‍ രണ്ട് മീറ്റര്‍ ദൂരം പാലിക്കണം, പരിശീലനത്തിനിടെ പരുക്ക് പറ്റിയാല്‍ ടീം ഫിസിയോ മാത്രം പരിചരിക്കും. പന്തുകള്‍ റബ്ബര്‍ കൈയ്യുറകള്‍ ഉപയോഗിച്ച് എടുക്കണം, ഗ്ലൗസുകളും പന്തുകളും അണുവിമുക്തമാക്കും, യാത്ര ചെയ്യുമ്പോള്‍ ഉള്‍പ്പെടെ സ്വന്തം പേരുകള്‍ ഉള്ള വാട്ടര്‍ബോട്ടിലുകള്‍ ഉപയോഗിക്കുക, കൈകള്‍ എപ്പോഴും സാനിറ്റെസര്‍ ഉപയോഗിക്കുക, താരങ്ങള്‍ക്ക് ഡ്രസിംഗ് റൂം സൗകര്യങ്ങള്‍ ഉണ്ടാകില്ല, കളിക്കാര്‍ അവരവരുടെ പരിശീലന സാമഗ്രികള്‍ സ്വന്തമായി കൈവശം വയ്ക്കണം, വീടുകളില്‍ നിന്ന് കുളി കഴിഞ്ഞ് മാത്രം മൈതാനങ്ങളില്‍ എത്താനും നിര്‍ദ്ദേശമുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പന്ത് മിനുസപ്പെടുത്താന്‍ ഉമിനീര്‍, വിയര്‍പ്പ് എന്നിവ ഉപയോഗിക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കര്‍ശന നിയന്ത്രണങ്ങളോടെ ഇംഗ്ലീഷ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങുന്നത്.

Next Story

Related Stories