TopTop
Begin typing your search above and press return to search.

ഹാട്രിക് കിരീട നേട്ടം; ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഹാട്രിക് കിരീട നേട്ടം; ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

തുടര്‍ച്ചയായ മൂന്നാം ഇംഗ്ലീഷ് ലീഗ് കപ്പ്(കറാബാവോ കപ്പ്) കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി. പെപ് ഗാര്‍ഡിയോളക്ക് കീഴില്‍ ഇത് രണ്ടാമത്തെ കിരീടമാണ് സിറ്റി സ്വന്തമാക്കിയത്. കലാശ പോരില്‍ ആസ്റ്റന്‍ വില്ലയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റി വിജയം നേടിയത്. മത്സരത്തിന്റെ 20 ആം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോ ആദ്യ ലീഡ് നല്‍കി. ഫില്‍ ഫോഡന്റെ ഹെഡഡ് പാസില്‍ നിന്നായിരുന്ന അത്. സിറ്റിക്ക് അനുകൂലമായി വിധിച്ച കോര്‍ണറില്‍ നിന്നായിരുന്നു അവരുടെ രണ്ടാം ഗോള്‍ പിറന്നത്. ഇത്തവണ റോഡ്രിഗോ ആയിരുന്നു സ്‌കോറര്‍. എല്‍ ഗാസിയുടെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ഗോള്‍ നേടിയ സമാറ്റയാണ് ആസ്റ്റന്‍ വില്ലയ്ക്ക് ഗോള്‍ സമ്മാനിച്ചത്.

മത്സരത്തില്‍ സിറ്റിയുടേത് പൂര്‍ണ ആധിപത്യമായിരുന്നുവെന്ന് പറയാം. വില്ല പൊരുതി നോക്കി എങ്കിലും സമനില ഗോള്‍ വീണില്ല. ഇതോടെ സിറ്റി തങ്ങളുടെ ഹാട്രിക് കിരീട നേട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ 7 വര്‍ഷത്തിന് ഇടയില്‍ അഞ്ചാം തവണയാണ് സിറ്റി കപ്പ് നേടുന്നത്. ഗാര്‍ഡിയോള ചുമതല ഏറ്റ ശേഷം നേടുന്ന എട്ടാമത്തെ കിരീടം കൂടി ആയി ഇത്. 2 പ്രീമിയര്‍ ലീഗ് നേട്ടങ്ങള്‍ക്ക് ഒപ്പം 1 തവണ എഫ്.എ കപ്പും നേടിയ ഗാര്‍ഡിയോള 3 തവണ ഇ. എഫ്.എല്‍ കപ്പും 2 തവണ കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടവും ഉയര്‍ത്തി. പരിശീലകന്‍ ആയി കളിച്ച 25 ഫൈനലുകളില്‍ 21 ലും ജയം കാണാന്‍ ഗാര്‍ഡിയോളക്ക് ഇതോടെ ആയി. സിറ്റിയെ അവരുടെ വച്ച് പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ഗാര്‍ഡിയോളക്കും സംഘത്തിനും ഈ ജയം വലിയ ആത്മവിശ്വാസം പകരും.

Next Story

Related Stories