TopTop
Begin typing your search above and press return to search.

വംശീയ അധിക്ഷേപങ്ങള്‍ക്ക് മുട്ടുമടക്കി പ്രതിഷേധിച്ച് താരങ്ങള്‍; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

വംശീയ അധിക്ഷേപങ്ങള്‍ക്ക് മുട്ടുമടക്കി പ്രതിഷേധിച്ച് താരങ്ങള്‍; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചപ്പോള്‍ ആദ്യ മത്സരം ഷഫീല്‍ഡ് യുണൈറ്റഡും ആസ്റ്റണ്‍ വില്ലയും തമ്മില്‍ ആയിരുന്നു. കാണികളുടെ ആരവങ്ങളില്ലാതെ നിശ്ചലമായമായ സ്‌റ്റേഡിയങ്ങളില്‍ ശാരീരിക അകലം പാലിച്ചാണ് ഇരുടീമുകളിലെയും താരങ്ങള്‍ എത്തിയത്. പ്രീമിയര്‍ ലീഗ് ദേശീയഗാനത്തിന് ശൂന്യമായ ഗാലറികളാണ് സാക്ഷ്യമായത്. ടീമംഗങ്ങള്‍ പരസ്പരം കൈ കൊടുക്കാതെ പിരിഞ്ഞു. റഫറി മൈക്കല്‍ ഒലിവര്‍ കിക്ക് ഓഫ് ചെയ്യാനായി വിസില്‍ മുഴക്കിയപ്പോള്‍ ഇരു ടീമുകളും അവരുടെ കോച്ചിംഗ് സ്റ്റാഫും കാല്‍മുട്ട് മടക്കി നിലത്തു വീഴുന്നു. അമേരിക്കയില്‍ നിന്ന് തുടങ്ങി ലോകമാകെ വ്യാപിച്ച വംശീയ അധിക്ഷേപ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. വംശീയ അധിക്ഷേപ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയേകി കളിക്കാര്‍ അവരുടെ ഷര്‍ട്ടിന്റെ പുറകില്‍ ബ്ലാക്ക്‌ലൈവ്‌സ് മാറ്റര്‍ മുദ്രാവാക്യം പ്രദര്‍ശിപ്പിച്ചു മുന്‍വശത്ത് എന്‍എച്ച്എസ് അക്ഷരങ്ങള്‍ ഉള്ള ഒരു നീല നിറമുള്ള ഹൃദയത്തിന്റെ ബാഡ്ജ് ഉണ്ടായിരുന്നു.

കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ശേഷം മൂന്ന് മാസം കഴിഞ്ഞുള്ള ആദ്യ മത്സരം ആസ്റ്റന്‍വില്ലയും ഷെഫീല്‍ഡ് യുനൈറ്റഡും ഗോള്‍രഹിത സമനലയില്‍ പിരിഞ്ഞു. രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചു. ലീഗില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ 90 മത്സരങ്ങള്‍ നടക്കും, എല്ലാം ടിവിയില്‍ തത്സമയം കാണിക്കും. എല്ലാ മത്സരങ്ങളും ആരാധകരില്ലാതെയാകും നടക്കുക. ഒരിടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ തിരിച്ചെത്തി ഒരുപാട് മാറ്റങ്ങളോയാണ് എന്ന് മാത്രം.

<blockquote class="twitter-tweet"> <p lang="en" dir="ltr">Black Lives Matter. <a href="https://t.co/LK8VagmOdJ">pic.twitter.com/LK8VagmOdJ</a></p>— Sheffield United (@SheffieldUnited) <a href="https://twitter.com/SheffieldUnited/status/1273301813442347012?ref_src=twsrc^tfw">June 17, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

വില്ലാപാര്‍ക്കില്‍ നടന്ന ഷെഫീല്‍ഡ് യുണൈറ്റഡും ആസ്റ്റണ്‍ വില്ലയും തമ്മിലുള്ള ആദ്യമത്സരം ഗോള്‍ രഹിതമായി. മത്സരത്തില്‍ വീണ ഒരേ ഒരു ഗോള്‍ റഫറി അനുവദിച്ചതുമില്ല. ഗോള്‍ ലൈന്‍ ടെക്‌നോളജി ചതിച്ചത് കൊണ്ട് മൂന്ന് പോയിന്റ് നഷ്ടമായത് ഷെഫീല്‍ഡ് യുണൈറ്റഡിനും. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആയിരുന്നു ഷെഫീല്‍ഡിന്റെ ഒരു സെറ്റ് പ്ലേ അറ്റാക്കില്‍ പന്ത് ആസ്റ്റണ്‍ വില്ലയുടെ വലയില്‍ എത്തിയത്. ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ കീപ്പര്‍ നൈലാന്‍ഡ് പന്ത് കൈക്കലാക്കിയതിന് ശേഷം ഗോള്‍വരയ്ക്ക് പിറകിലേക്ക് വീഴുക ആയിരുന്നു. വീഡിയോയില്‍ പന്ത് ഗോള്‍ വര കടന്നത് വ്യക്തമായിരുന്നു. എന്നാല്‍ റഫറിയുടെ കയ്യില്‍ ഉള്ള ഗോള്‍ ലൈന്‍ ടെക്‌നോളജി വാച്ചില്‍ ഗോള്‍ കാണിച്ചില്ല. ഇതോടെ ഗോള്‍ അനുവദിച്ചില്ല. മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ അതിനു ശേഷം ഉണ്ടാക്കിയത് ആസ്റ്റണ്‍ വില്ലയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് അഞ്ചാമത് എത്താനുള്ള അവസരം ഷെഫീല്‍ഡ് യുണൈറ്റഡിന് നഷ്ടം. 44 പോയന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് ഷെഫീല്‍ഡ് യുണൈറ്റഡ്.

പ്രീമിയര്‍ ലീഗില്‍ രണ്ടാമത്തെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഏറ്റുമുട്ടി. എതിരില്ലാത്ത മൂന്നു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചു. സബ് ആയി എത്തി ആഴ്‌സണലിന്റെ ഡിഫന്‍സ് താരം ലൂയിസ് രണ്ട് ഗോളുകള്‍ സിറ്റിക്ക് സംഭാവന നല്‍കിയെന്ന് പറയാം. ആദ്യ പകുതിയുടെ അവസാനം ഡിബ്ര്യുയിന്റെ പാസ് ലൂയിസിന്റെ മോശം ഡിഫന്‍ഡിംഗിന്റെ ഫലമായി സ്റ്റെര്‍ലിങിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ ഗോളില്‍ സിറ്റി ലീഡ് എടുക്കുകയുമായിരുന്നു. രണ്ടാം പകുതിയില്‍ ലൂയിസ് ഒരു പെനാള്‍ട്ടി സിറ്റിക്ക് സമ്മാനിക്കുകയും ഒപ്പം ചുവപ്പ് കാര്‍ഡ് വാങ്ങുകയും ചെയ്തു. ആ പെനാള്‍ട്ടി ഒരു പിഴവും കൂടാതെ ഡിബ്രുയിന്‍ ലക്ഷ്യത്തില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ ഫോഡനിലൂടെ സിറ്റി മൂന്നാം ഗോളും നേടി മൂന്ന് പോയന്റ് ഉറപ്പിച്ചു. സിറ്റിയുടെ ഈ വിജയം ലിവര്‍പൂളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീട്ടും.

Next Story

Related Stories