TopTop
Begin typing your search above and press return to search.

വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

വനിതാ ടി20 ലോകകപ്പ് കിരീട മോഹവുമായി ഇറങ്ങിയ ഇന്ത്യക്ക് ദയനീയ തോല്‍വി. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ഓസ്‌ട്രേലിയ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 99 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചതിനുള്ള പ്രതികാരം കൂടിയായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫൈനല്‍ പോരാട്ടം.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായി.പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഇതിനിടെ താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിച്ചു. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന കലശലായതോടെ ക്രീസ് വിടുകയായിരുന്നു. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരരെല്ലാം തന്നെ നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (33), റിച്ച ഘോഷ് (18), വേദ കൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 33 റണ്‍സ് എടുത്ത ദീപ്തി ശര്‍മ്മയുടെ പ്രകടനമാണ് അല്‍പമെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാനുണ്ടയത്.

നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 39 പന്തില്‍ 75 റണ്‍സ് എടുത്ത ഹീലിയും 54 പന്തില്‍ പുറത്താവാതെ 78 റണ്‍സ് എടുത്ത മൂണിയും ചേര്‍ന്ന് മികച്ച സ്‌കോറാണ് ഓസ്‌ട്രേലിയക്ക് നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (16), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹായ്‌നസ് (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.


Next Story

Related Stories