TopTop
Begin typing your search above and press return to search.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ചാമ്പ്യനായി നവോമി ഒസാക്ക

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ചാമ്പ്യനായി നവോമി ഒസാക്ക

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ചാമ്പ്യനായി നവോമി ഒസാക്ക. കലാശപോരില്‍ ജെനിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക നാലാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്. നവോമിയുടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നാലാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണിത്. ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നവോമി വിജയം കൈപ്പിടിയിലാക്കിയത്.

2019ലെ ചാമ്പ്യനായ ഒസാക്ക, സെമിയില്‍ സെറീന വില്യംസിനെ തോല്‍പിച്ചാണ് ഫൈനലില്‍ എത്തിയത്. കരോളിന മുച്ചോവയെ തോല്‍പിച്ചാണ് ബ്രാഡി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഗ്രാന്റ്സ്ലാം കിരീടമെന്ന ബ്രാഡിയുടെ സ്വപ്നം തുടര്‍ച്ചയായ 21-ാം ജയത്തില്‍ ഒസാക്ക തകര്‍ത്തു. കഴിഞ്ഞ 20 മത്സരങ്ങളിലും തോല്‍ക്കാതെയാണ് ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയത്.

ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ പരാജയപ്പെട്ടട്ടില്ല എന്ന ചരിത്രവും ഒസാക്ക മെല്‍ബണില്‍ ആവര്‍ത്തിച്ചു. കളിച്ച നാല് ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ പോരാട്ടങ്ങളിലും ഒസാക്ക തന്നെ കിരീടം സ്വന്തമാക്കിയിരുന്നു. 2018ല്‍ യുഎസ് ഓപ്പണില്‍ സാക്ഷാല്‍ സെറീന വില്യംസണിനെ പരാജയപ്പെടുത്തിയായിരുന്നു ഒസാക്ക ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലും 2020ല്‍ വീണ്ടും യുഎസ് ഓപ്പണിലും ഒസാക്ക കിരീടം നേടിയിരുന്നു.


Next Story

Related Stories