TopTop
Begin typing your search above and press return to search.

കാട്ട് തീ പടരുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് എന്ത് സംഭവിക്കും?

കാട്ട് തീ പടരുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് എന്ത് സംഭവിക്കും?

ഓസ്ട്രേലിയയില്‍ കാട്ടു തീ ശമനമായിട്ടില്ല. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലും രാജ്യത്തിന്റെ തലസ്ഥാനവും പ്രാദേശിക ഓസ്ട്രേലിയയുടെ ഭൂരിഭാഗവും മെല്‍ബണിലും പുക നിറഞ്ഞിരിക്കുകയാണ്. വര്‍ധിച്ച പുകയും മലിനീകരണവും കാന്‍ബെറ ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള നഗരം എന്ന് വിളിക്കപ്പെട്ടു. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിലും തീപിടിത്തമുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ മോശമായി ബാധിച്ചിരിക്കുകയാണ്. തീയുടെ വ്യാപ്തി വര്‍ധിച്ചതോടെ സമീപപ്രദേശങ്ങളെയും ഇത് സാരമായി ബാധിച്ചു. കായിക മത്സരങ്ങള്‍ ഉപേക്ഷിച്ചു, രാജ്യത്തെ ഏറ്റവും ജനപ്രിയ സംഗീത മേളകളിലൊന്ന് നിര്‍ത്തലാക്കി, മെല്‍ബണിലെ കാട്ട് തീ ഓസ്‌ട്രേലിയന്‍ ഓപ്പണിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കായിക ലോകം.

അതേസമയം മെല്‍ബണിലെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്നും ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രാന്‍ഡ് സ്ലാം നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി പറയുന്നത്. ജനുവരി 20 മുതലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.

മത്സരത്തില്‍ കളിക്കാരുടെയും ഞങ്ങളുടെ ആരാധകരുടെയും ഞങ്ങളുടെ സ്റ്റാഫിന്റെയും സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണ്. അത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും. ഇതിന്റെ ഭാഗമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി, മെഡിക്കല്‍ വിദഗ്ധര്‍ എന്നിവരുടെ സഹായം ഉറപ്പാക്കും. മേല്‍ക്കൂരകളുള്ള മൂന്നു സ്‌റ്റേഡിയങ്ങളുണ്ട് അവിടെ മെച്ചപ്പെട്ട അന്തരീക്ഷം ലഭ്യമാക്കാന്‍ കഴിയുമെന്നും അതുകൊണ്ട് തന്നെ മത്സരങ്ങള്‍ തടസം കൂടാതെ നടക്കും. അന്തരീക്ഷത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തത്സമയം വെബ്‌സൈറ്റില്‍ കാണിക്കും. ഇക്കാര്യത്തില്‍ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കും. ക്രെയ്ഗ് ടൈലി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കാട്ട് തീ സാരമായി ബാധിച്ചവരെ സഹായിക്കുന്നതിനുള്ള ധനസമാഹരണത്തിനായി ടെന്നീസ് താരങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.ഇതിന്റെ ഭാഗമായി ജനുവരി 15 ന് മെല്‍ബണില്‍ ഒരു എക്‌സിബിഷന്‍ പരിപാടി നടക്കും. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, സെറീന വില്യംസ്, നവോമി ഒസാക്ക, കരോലിന്‍ വോസ്‌നിയാക്കി, നിക്ക് കിര്‍ജിയോസ്, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

So excited to announce the world"s best players will be at AO Rally for Relief.

Grab your tickets to see @rogerfederer, @RafaelNadal, @serenawilliams, @naomiosaka, @CaroWozniacki, @NickKyrgios, @StefTsitsipas and more!#Aces4BushfireRelief https://t.co/ioWWblwN3E pic.twitter.com/TsS2sQXIbb
— #AusOpen (@AustralianOpen) January 8, 2020

Next Story

Related Stories