പുരുഷ താരങ്ങളും വനിതാ താരങ്ങളും ഒരേ വേതനം നടപ്പാക്കി ഫുട്ബോള്‍ ഫെഡറേഷന് ഓസ്ട്രേലിയ (എഫ്.എഫ്.എ). തുല്യവേതനത്തോടൊപ്പം പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇനി മുതല്‍ വനിതാ താരങ്ങള്‍ക്കും ലഭ്യമാക്കും. ഓസ്ട്രേലിയയില്‍ പുരുഷ ഫുട്ബോളിനെ അപേക്ഷിച്ച് വനിത ഫുട്ബോള്‍ ഏറെ ജനപ്രീതിയുള്ള മത്സരമാണ്.
കാണികളും ആരാധകരും ഏറെയുള്ള മത്സരങ്ങളാണ് വനിത ഫുട്ബോള്‍. ലോക ഫുട്ബോള്‍ റാങ്കിങ്ങില്‍ വനിതാ ടീം എട്ടാമതും പുരുഷ ടീം 44-ാം സ്ഥാനത്തുമാണ്. ഈ സ്വീകാര്യത കണക്കിലെടുത്താണ് തുല്ല്യവേതനം ഫെഡറേഷന് ഉറപ്പാക്കിയത്. ഇനി ഫെഡറേഷന് വരുന്ന വരുമാനം പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും തുല്ല്യമായി വീതിക്കും. എന്നിരുന്നാലും ഒരു മത്സരം കഴിഞ്ഞാല്‍ പുരുഷ താരങ്ങള്‍ക്ക് തന്നെയാകും കൂടുതല്‍ പണം ലഭിക്കുക. ഓരോ മത്സരത്തിലേയും സമ്മാനത്തുകയിലെ വ്യത്യാസമാണ് ഇതിന് കാരണം. നേരത്തേ നോര്‍വേ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ദേശീയ താരങ്ങള്‍ക്ക് തുല്ല്യ വേതനം ഉറപ്പാക്കിയിരുന്നു.