TopTop
Begin typing your search above and press return to search.

ടോക്കിയോ ഒളിമ്പിക്‌സുമായി കൂട്ടിമുട്ടും; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നവംബറിലേക്ക് മാറ്റി

ടോക്കിയോ ഒളിമ്പിക്‌സുമായി കൂട്ടിമുട്ടും; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നവംബറിലേക്ക് മാറ്റി

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് മാറ്റി വച്ചു. ബാഡ്മിന്റണ്‍ ലോക ഫെഡറേഷനും (ബിഡബ്ല്യുഎഫ്) സ്പാനിഷ് ബാഡ്മിന്റണ്‍ ഫെഡറേഷനുമാണ് (എഫ്ഇഎസ്ബിഎ) ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021 നവംബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ചു വരെ സ്പെയിനിലെ ഹ്യുല്‍വയിലാണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുക. ഇന്ത്യയുടെ പി.വി സിന്ധുവാണ് നിലവിലെ ലോകചാമ്പ്യന്‍.

സാധാരണയായി ആഗസ്റ്റിലാണ് ലോക ചാംപ്യന്‍ഷിപ്പ് സ്ഥിരമായി നടക്കാറുള്ളത്. എന്നാല്‍ അടുത്ത വര്‍ഷം ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ഒളിംപിക്സ് നടക്കാനുള്ളതിനാല്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് നീട്ടുകയായിരുന്നു. ഇതാദ്യമായാണ് ഒളിംപിക്സും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പും ഒരേ വര്‍ഷം നടക്കുന്നതെന്ന പ്രത്യേകത കൂടി അടുത്ത വര്‍ഷമുണ്ട്.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് 2020-ല്‍ നടക്കേണ്ട ടോക്യോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരുന്നു. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് ഒളിമ്പിക്‌സ് നടക്കുക. അതുകൊണ്ടുതന്നെ ഒളിമ്പിക്‌സിനും ലോക ചാമ്പ്യന്‍ഷിപ്പിനും താരങ്ങള്‍ക്ക് ഒരുപോലെ തയ്യാറെടുപ്പുകള്‍ നടത്താമെന്നും ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഒളിമ്പിക്സിനും അടുത്ത വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പിനുമുള്ള യോഗ്യതാ മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ അറിയിപ്പുകള്‍ പിന്നീട് നല്‍കുമെന്നും ബിഡബ്ല്യുഎഫ് അറിയിച്ചു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കാനിരുന്ന എല്ലാ ടൂര്‍ണമെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍ത്തിവച്ച ടൂര്‍ണമെന്റുകളില്‍ ഭൂരിഭാഗവും ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത മത്സരങ്ങളായിരുന്നു.

Next Story

Related Stories