TopTop
Begin typing your search above and press return to search.

ശ്രീകാന്തിന് ഖേല്‍രത്‌ന ശുപാര്‍ശ; അവഗണിച്ചത് ചോദ്യം ചെയ്ത പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ശ്രീകാന്തിന് ഖേല്‍രത്‌ന ശുപാര്‍ശ; അവഗണിച്ചത് ചോദ്യം ചെയ്ത പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയിക്ക് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തന്നെ അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാത്തതിന് താരം അസോസിയേഷനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അസോസിലയേഡന്റെ നീക്കം. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ ശക്തമായ നടപടിയുണ്ടായേക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ അസോസിയേഷന്‍ ശുപാര്‍ശ ചെയ്തില്ലെന്നും പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാത്തവരെ പരിഗണിച്ചൂവെന്നുമായിരുന്നു പ്രണോയി അസോസിയേഷനെതിരെ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്.അതേസമയം ഫെബ്രുവരിയില്‍ മനിലയില്‍ നടന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാതിരുന്നിട്ടും കിഡംബി ശ്രീകാന്തിനെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്തതിന് മാപ്പ് പറഞ്ഞതോടെയാണ് ശ്രീകാന്തിന്റെ പേര് ഖേല്‍രതനയ്ക്ക് നിര്‍ദേശിച്ചത്. ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയിയും കളിച്ചിരുന്നില്ല. ഇതോടെ സെമിയില്‍ തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ ശ്രീകാന്തും പ്രണോയിയും ബാഴ്‌സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയതായിരുന്നു. അനുമതിയില്ലാതെ ചാമ്പ്യന്‍ഷിപ്പിനിടെ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയതിന് ഇരുവരോടും അസോസിയേഷന്‍ വിശദീകരണം തേടിയിരുന്നു. ശ്രീകാന്ത് ഇ-മെയില്‍ വഴി വിശദീകരണം നല്‍കിയെന്നും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് മാപ്പ് പറഞ്ഞതായും അസോസിയേഷന്‍ വ്യക്തമാക്കി. ഇതോടെ ശ്രീകാന്തിന്റെ പ്രകടനം കണക്കിലെടുത്ത് ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നെന്നുമാണ് അസോസിയേഷന്റെ വിശദീകരണം. സിംഗിള്‍സ് താരമായ സമീര്‍ വര്‍മ, ഡബിള്‍സ് താരങ്ങളായ സാത്വിക്‌സായ്രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയാണ് അസോസിയേഷന്‍ അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.

Next Story

Related Stories