Top

'മെസിയെ കിഡ്‌നാപ് ചെയ്യണം'; താരത്തിന്റെ ബാല്ലന്‍ ദി ഓര്‍ നേട്ടത്തിന് ശേഷം പ്രമുഖരുടെ പ്രതികരണമെത്തി

മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം ലയണല്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്. ആറാം തവണ ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയതോടെ മെസ്സി റെക്കോര്‍ഡ് നേട്ടത്തിലും എത്തി. നേരത്തെ യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കൊപ്പം അഞ്ച് പുരസ്‌കാരങ്ങളുമായി മെസി റെക്കോര്‍ഡ് പങ്കിട്ടിരുന്നു. ആറാം തവണ ബാല്ലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയതോടെ മെസ്സിയെ പുകഴ്ത്തി ഫുട്‌ബോള്‍ ലോകത്ത് നിന്ന് നിരവധി പേര്‍ രംഗത്തെത്തി. സ്വാഭാവികം 4-3-3 ഫോര്‍മേഷനില്‍ മെസ്സി മികവ് പുലര്‍ത്തിയെന്നും ഫുട്‌ബോള്‍ ലോകം പറഞ്ഞു.

മാനുഷികമായി എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല തുടര്‍ച്ചയായി ഈ നേട്ടം കൊയ്യുക എന്നത് എന്നാല്‍ മെസിക്ക് അത് സാധിക്കുന്നു ഇറ്റലിയുടെ മുന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുജി ബഫോണ്‍ പറഞ്ഞു. എന്നാല്‍ മെസിയുടെ നേട്ടത്തില്‍ നര്‍മ്മം കലര്‍ത്തി അസൂയയോടെയാണ് സ്‌പെയിന്‍ പ്രതിരോധ താരം ജുവാന്‍ ബെര്‍ണാട് ആശംസകള്‍ അറിയിച്ചത്. 'മെസി ലോകത്തിലെ മികച്ച കളിക്കാരനാണ്, നമുക്ക് അദ്ദേഹത്തെ ഇതില്‍ നിന്നെല്ലാം തടയാന്‍ തട്ടിക്കൊണ്ടു പോകണം' ബെര്‍ണാട് കുറിച്ചു.

മൈതാനത്ത് മെസിയെ തടയുക പ്രയാസമേറിയ കാര്യമാണെന്നാണ് ജര്‍മ്മന്‍ പ്രതിരോധ താരം ജെറോം ബോട്ടെങ് പ്രതികരിച്ചത്. 'മെസിയുടെ കളി എന്ന് കണ്ടുവോ അപ്പോള്‍ മുതല്‍ എനിക്കുറപ്പായിരുന്നു അദ്ദേഹം എല്ലാ വര്‍ഷവും ബാല്ലന്‍ ദി ഓര്‍ നേടുമെന്നത്' ഇറ്റലിയുടെ ഇതിഹാസ ഡിഫന്‍ഡര്‍ മല്‍ദിനി പറഞ്ഞു. മെസി ഒരു തമാശയാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി പറഞ്ഞു. ' അവാര്‍ഡ് പറയുന്നത് ഞാനാണ് ലോകത്തിലെ മികച്ച കളിക്കാരന്‍ എന്നാണ്, എന്നാല്‍ ഞാന്‍ മാത്രമല്ല ബാഴസലോണയിലെ മികച്ച കളിക്കാരന്‍' മുന്‍ പുരസ്‌കാര ജേതാവായ റൊണാള്‍ഡിഞ്ഞോ കുറിച്ചു. 'അവന്റെ കഴിവ് പരിധിക്കപ്പുറമാണ് അദ്ദേഹത്തിന് എല്ലാ നേട്ടങ്ങളും ലഭിക്കുന്നു. ഇത് അദ്ദേഹത്തെ അര്‍ജന്റീനയുടെ മികച്ച കളിക്കാരനാക്കി മാറ്റും' അര്‍ജന്റീനന്‍ ഇതിഹാസം മറഡോണ പറഞ്ഞു. മെസിയുടെ സഹ കളിക്കാരായ അര്‍ജന്റീനന്‍ താരം മഷറാണോ, ലൂയിസ് ഫിഗോ മുന്‍ ബാഴ്‌സ താരം ഇബ്രാഹിമോവിക് എന്നിവരും മെസിക്ക് ആശംസകള്‍ അറിയിച്ചു.


Next Story

Related Stories