TopTop
Begin typing your search above and press return to search.

ചരിത്രത്തിലാദ്യമായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റദ്ദാക്കി

ചരിത്രത്തിലാദ്യമായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റദ്ദാക്കി

1956 ല്‍ ആരംഭിച്ച ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആദ്യമായി റദ്ദാക്കി സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പുരസ്‌കാര വിതരണം ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാഴ്സലോണ താരം ലയണല്‍ മെസിയും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഉള്‍പ്പെടെ താരങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ലയണല്‍ മെസിയാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവ്. മെസിയാണ് ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരം. ആറ് പുരസ്‌കാരമാണ് മെസി സ്വന്തമാക്കിയത്. അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയ ക്രിസ്റ്റ്യാനോയാണ് തൊട്ടുപിന്നില്‍. ഇത്തവണ ഇരുവര്‍ക്കും കടുത്ത വെല്ലുവിളിയുമായി ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രൂയിനും പട്ടികയിലുണ്ടായിരുന്നു.

കൊവിഡ് മഹാമാരി കായികരംഗം നിശ്ചലമാക്കിയതിനെ തുടര്‍ന്ന് 2019-20 ഫുട്‌ബോള്‍ സീസണ്‍ താളം തെറ്റിച്ചിരുന്നു. എല്ലാ പ്രധാന യൂറോപ്യന്‍ ലീഗുകളും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനെ ഒരു സാധാരണ സീസണായി കണക്കാക്കാന്‍ കഴിയില്ല, ഫ്രാന്‍സ് ഫുട്‌ബോള്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രസ്താവനയില്‍ പറഞ്ഞു, '2020 ല്‍ ബാലന്‍ ഡി ഓര്‍ ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു. 1956 മുതല്‍ ലോകത്തിലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ കളിക്കാരന് നല്‍കുന്ന വാര്‍ഷിക പുരസ്‌കാരമാണ് ബാലന്‍ ഡി ഓര്‍. കായിക മേഖലയിലെ മാധ്യമപ്രവര്‍ത്തകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന താരത്തിന് ഫ്രഞ്ച് മാഗസിന്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ആണ് പുരസ്‌കാരം നല്‍കുന്നത്.


Next Story

Related Stories