TopTop
Begin typing your search above and press return to search.

കോവിഡ് 19; ക്യാമ്പ് നൂ സ്റ്റേഡിയത്തിന്റെ പേര് വില്‍ക്കാനൊരുങ്ങി ബാഴ്‌സലോണ

കോവിഡ് 19; ക്യാമ്പ് നൂ സ്റ്റേഡിയത്തിന്റെ പേര് വില്‍ക്കാനൊരുങ്ങി ബാഴ്‌സലോണ

കൊവിഡ് 19 ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതം അനുവഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ വ്യത്യസ്തമായ രീതി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബാഴ്‌സലോണ. വിഖ്യാതമായ ക്യാമ്പ് നൂ സ്റ്റേഡിയത്തിന്റെ പേര് ക്ലബ് വില്‍ക്കാനൊരുങ്ങുകയാണെന്നാണ് റിപോര്‍ട്ടുകള്‍. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പണം നല്‍കാനായി ക്യാമ്പ് നൂ സ്റ്റേഡിയത്തിന്റെ ടൈറ്റില്‍ അവകാശം ഒരു വര്‍ഷത്തേക്കാണ് ബാഴ്‌സലോണ സ്‌പോണ്‍സര്‍മാര്‍ക്ക് വില്‍ക്കുന്നത്. സ്റ്റേഡിയത്തിന്റെ ടൈറ്റില്‍ അവകാശം ഒരു വര്‍ഷത്തേക്ക് വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ബാഴ്‌സലോണ എക്‌സിക്യൂട്ടീവ് ബോര്‍ഡ് വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ക്യമ്പ് നൂവില്‍ 99000 കാണികളെ ഉള്‍ക്കൊള്ളാനാവും. 1957ല്‍ സ്ഥാപിതമായതുമുതല്‍ ക്യാമ്പ് നൂവിന്റെ പേരിനൊപ്പം സ്‌പോണ്‍സറുടെ പേരുണ്ടായിട്ടില്ല.

2023-2024 സീസണ്‍ മുതല്‍ സ്റ്റേഡിയത്തിന്റെ പേരിനൊപ്പം സ്‌പോണ്‍സറുടെ പേരുകൂടി വെക്കാനുള്ള കരാര്‍ 25 വര്‍ഷത്തേക്ക് വില്‍ക്കാനായിരുന്നു തീരുമാനം. 326 മില്യണ്‍ ഡോളറായിരുന്നു ഇതിലൂടെ ക്ലബ്ബ് ലക്ഷ്യമിട്ടിരുന്നത്. സ്റ്റേഡിയം നവീകരണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി ഈ തുക നീക്കിവെക്കാനായിരുന്നു ബാഴ്‌സ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ദീര്‍ഘകാല കരാറിന് താല്‍പര്യമുള്ളവര്‍ക്കും മുന്നോട്ടുവരാമെന്നും എന്നാല്‍ ഈ വര്‍ഷത്തെ ടൈറ്റില്‍ വില്‍പ്പനയുടെ വരുമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും ഇതിലൂടെ ലോകത്തിന് നല്ല സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും ബാഴ്‌സ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡൊണര്‍ പറഞ്ഞു.

Next Story

Related Stories