TopTop
Begin typing your search above and press return to search.

ബുണ്ടസ് ലീഗയില്‍ റെക്കോര്‍ഡിട്ട് പതിനേഴ് വയസുകാരന്‍ ഫ്‌ലോറിയന്‍ വിര്‍റ്റ്‌സ്

ബുണ്ടസ് ലീഗയില്‍ റെക്കോര്‍ഡിട്ട് പതിനേഴ് വയസുകാരന്‍ ഫ്‌ലോറിയന്‍ വിര്‍റ്റ്‌സ്

ബുണ്ടസ് ലീഗയില്‍ ബയേണിനു എതിരായ മത്സരത്തിന്റെ അവസാന മിനിറ്റില്‍ ബയേണ്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിനെ മറികടന്ന് പന്ത് വലയിലെത്തിച്ചപ്പോള്‍ ലെവര്‍കുസന്റെ ഫ്‌ലോറിയന്‍ വിര്‍റ്റ്‌സ് റെക്കോര്‍ഡ് ബുക്കില്‍ ഇടം കണ്ടെത്തി. ബുണ്ടസ് ലീഗ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫ്‌ലോറിയന്‍ വിര്‍റ്റ്‌സ്. മത്സരത്തില്‍ 4-2 നു ലെവര്‍കുസന്‍ പരാജയപ്പെട്ടിരുന്നു.

കൂടാതെ ബുണ്ടസ് ലീഗയില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം, ലെവര്‍കുസന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോര്‍ഡുകള്‍ കൂടി യുവ ജര്‍മ്മന്‍ താരം സ്വന്തമാക്കി. വെറും 17 വയസും 34 ദിവസവും ആണ് ഗോള്‍ നേടുമ്പോള്‍ താരത്തിന്റെ പ്രായം. 2005 ല്‍ മുന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരമായ തുര്‍ക്കി താരം നൂരി സാഹിന്റെ റെക്കോര്‍ഡ് ആണ് യുവതാരം മറികടന്നത്. ഏതാണ്ട് 15 വര്‍ഷത്തോളം നീണ്ടു നിന്ന റെക്കോര്‍ഡ് ആണ് ഫ്‌ലോറിയന്‍ പഴയ കഥ ആക്കിയത്. 17 വയസ്സും 82 ദിവസവും പ്രായമുള്ളപ്പോള്‍ ആയിരുന്നു ഡോര്‍ട്ട്മുണ്ടിന് ആയി സാഹിന്റെ ഗോള്‍. വിര്‍ട്‌സിന് അന്ന് വെറും രണ്ട് വയസ്സായിരുന്നു പ്രായം. ലെവര്‍കുസനില്‍ കായ് ഹാവര്‍ട്ട്‌സിന്റെ റെക്കോര്‍ഡ് ആണ് ഫ്‌ലോറിയന്‍ മറികടന്നത്. ലെവര്‍കുസന്‍ അക്കാദമിയില്‍ വളര്‍ന്ന ഫ്‌ലോറിയന്റെ സഹോദരി ജൂലിയാനെ ലെവര്‍കുസന്‍ വനിത ടീമിലെ അംഗം കൂടിയാണ്.

17/34 - With 17 years and 34 days @bayer04_en"s Florian Wirtz is the youngest goalscorer in #Bundesliga history. Teen. #B04FCB pic.twitter.com/xuHcSEpFmk
— OptaFranz (@OptaFranz) June 6, 2020

Next Story

Related Stories