ബുണ്ടസ് ലീഗയില്‍ വെര്‍ഡര്‍ ബെര്‍മനെ പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്മാരായി. തുടര്‍ച്ചയായ എട്ടാം തവണയാണ് ബയേണ്‍ കിരീടമുയര്‍ത്തുന്നത്. വെര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ബയേണിന്റെ പോളിഷ് സൂപ്പര്‍ സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. ജെറോം ബോട്ടാങ്ങാണ് ലെവന്‍ഡോസ്കിയുടെ ഗോളിന് വഴിയൊരുക്കിയത്. ഈ വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ ഡോര്‍ട്ട്മുണ്ടുമായി 10 പോയിന്റ് മുന്നിലാണ് ബയേണ്‍ മ്യൂണിക്ക്. ഇനി ബാക്കിയുള്ള മൂന്നു മത്സരങ്ങള്‍ വിജയിച്ചാലും ഡോര്‍ട്ട്മുണ്ടിന് 1 പോയിന്റ് പിറകില്‍ എത്താനാണ് സാധിക്കുകയുള്ളു.
ആദ്യ പകുതിയില്‍ ലെവന്‍ഡോസ്കി നേടിയ ഗോളിലാണ് ബയേണ്‍ മ്യൂണിക്ക് വിജയഗോള്‍ നേടിയത്. ജെറോം ബോട്ടെങ്ങ് നല്കിയ പാസ്സില്‍ നിന്നുമായിരുന്നു ലെവന്‍ഡോസ്കിയുടെ സീസണിലെ 31ാം ലീഗ് ഗോള്‍ പിറന്നത്. ആഴ്സണലിന്റെ മുന്‍ ഡോര്‍ട്ട്മുണ്ട് താരം ഒബ്മയാങ്ങിന് പിന്നാലെ ഒരു സീസണില്‍ 31 ഗോളുകള്‍ നേടുന്ന ജര്മ്മന്കാരനല്ലാത്ത താരം കൂടിയായി ലെവന്‍ഡോസ്കി. മത്സരത്തിന്റെ അവസാന മത്സരങ്ങളില്‍ 10 പേരുമായി ബയേണ്‍ ചുരുങ്ങിയപ്പോള്‍, തകര്‍പ്പന്‍ സേവുമായി മാനുവല്‍ ന്യൂയര്‍ ബയേണിന്റെ രക്ഷകനായി. യുവതാരം അല്‍ഫോന്‍സോ ഡേവിസ് കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.