TopTop
Begin typing your search above and press return to search.

ബിസിസിഐയുമായി എസിസി സഹകരിക്കുന്നു

ബിസിസിഐയുമായി എസിസി സഹകരിക്കുന്നു

സിമന്റ്, നിര്‍മാണ സാമഗ്രികള്‍ എന്നിവയിലൂടെ പ്രശസ്തമായ എസിസി കമ്പനി ഇന്ത്യന്‍ ക്രിക്കറ്റിലെ മികവ് ആഘോഷിക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി (ബിസിസിഐ) സഹകരിക്കുന്നു. 2019 മുതല്‍ 2023വരെ നാലു വര്‍ഷത്തേക്കാണ് ഔദ്യോഗിക പങ്കാളിയായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

ഇതിഹാസ താരങ്ങളായ രമാകാന്ത് ദേശായി, പോളി ഉംറിഗര്‍, സുനില്‍ ഗവാസ്‌ക്കര്‍, അജിത് വഡേക്കര്‍, എന്നിവരെല്ലാം എസിസിയുടെ ജീവനക്കാരായിരുന്നു ളായ രമാകാന്ത് ദേശായി, പോളി ഉംറിഗര്‍, സുനില്‍ ഗവാസ്‌ക്കര്‍, അജിത് വഡേക്കര്‍, എന്നിവരെല്ലാം എസിസിയുടെ ജീവനക്കാരായിരുന്നു . നവംബര്‍ 3ന് ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയോടെ നിലവിലെ പങ്കാളിത്തത്തിനു തുടക്കം കുറിച്ചതായി എസിസി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പരമ്പരയില്‍ ബഹുമുഖ ബ്രാന്‍ഡിങിന് അവസരമൊരുങ്ങുന്നു എന്നു മാത്രമല്ല, ''കമാല്‍ കാ മൊമന്റ്''(ആകര്‍ഷണീയമായ നിമിഷം) എന്ന പേരില്‍ എസിസി ക്രിക്കറ്റ് മികവിന് ബഹുമതിയും നല്‍കിയാണ് ആഘോഷിക്കുന്നത്.ഓരോ മല്‍സരത്തിലെ ആകര്‍ഷണീയമായ നിമിഷങ്ങളിലെ ക്രിക്കറ്റ് മികവായിരിക്കും 'എസിസി കാമാല്‍ കാ മൊമന്റിലൂടെ' ആദരിക്കപ്പെടുക. ആകര്‍ഷണീയമായ ഈ നിമിഷം സൃഷ്ടിക്കുന്ന ബാറ്റ്സ്മാന്‍, ബോളര്‍, ഫീല്‍ഡര്‍ എന്നിവരില്‍ ആരായിരുന്നാലും അവര്‍ക്ക് മല്‍സരത്തിനു ശേഷം പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രോഫി സമ്മാനിക്കും.

Next Story

Related Stories