TopTop
Begin typing your search above and press return to search.

ടെസ്റ്റ് നാല് ദിവസമാക്കുമെന്ന് ഐസിസി; ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പിന്തുണച്ചു, പ്രതികരിക്കാനില്ലെന്ന് ഗാംഗുലി

ടെസ്റ്റ് നാല് ദിവസമാക്കുമെന്ന് ഐസിസി; ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പിന്തുണച്ചു, പ്രതികരിക്കാനില്ലെന്ന് ഗാംഗുലി

ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസത്തില്‍ നിന്ന് നാലു ദിവസമാക്കാനുള്ള ഐസിസിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ഐസിസി ശ്രമിക്കുന്നത്. നിര്‍ദേശം യാഥാര്‍ഥ്യമായാല്‍ 2023-2031 കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്നും നാല് ദിവസമായി കുറയും. പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നതിന്റെ കാരണങ്ങളും ഐസിസി നിരത്തുന്നുണ്ട്. പുതിയ മാറ്റം വരുന്നതോടെ ആഗോളതലത്തില്‍ കൂടുതല്‍ മത്സരങ്ങളും ടൂര്‍ണ്ണമെന്റുകളും നടത്താം. ടി20 ലീഗുകള്‍ക്ക് കൂടുതല്‍ സമയം, അഞ്ച് ദിവസ മത്സരങ്ങള്‍ക്ക് വേണ്ടി വരുന്ന ചിലവ്, കൂടുതല്‍ കാണികളെ ആകര്‍ഷിക്കാം ഇങ്ങനെ പോകുന്നു ഐസിസിയുടെ പുതിയ പരിഷ്‌കാരത്തിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍.

ഇതാദ്യമല്ല ചതുര്‍ദിന ടെസ്റ്റ് എന്നത് പുതിയ ആശമല്ല. നേരത്തെ ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മില്‍ 2019ന്റെ തുടക്കത്തില്‍ ചതുര്‍ദിന ടെസ്റ്റ് നടന്നിരുന്നു. 2017ല്‍ ദക്ഷിണാഫ്രിക്കയും സിംബാബ്വേയും തമ്മിലും ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. എന്തായാലും ക്രിക്കറ്റ്് ബോര്‍ഡുകളുടെ പിന്തുണ അനുസാരിച്ചാകും ഐസിസിയുടെ മുന്നോട്ടുള്ള നീക്കങ്ങള്‍. ആസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐസിസിയുടെ നീക്കത്തിന് പച്ചക്കൊടി വീശിയിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വരാന്‍ ഐ.സി.സി ക്രിക്കറ്റ് സമിതിയുടെ അനുമതിയും തുടര്‍ന്ന് എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ ഇതിന് അംഗീകാരം നല്‍കുകയും വേണം.

2023-2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസത്തിന് പകരം നാല് ദിവസമാക്കി കുറയ്ക്കാനുള്ള തീരുമാനത്തോട് ആദ്യം പ്രതികരിച്ചത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ആണ്. തുടര്‍ച്ചയായ മത്സരക്രമം കുറക്കാനും താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കാനും ഈ തീരുമാനം ഉപകാരപെടുമെന്നുമാണ് ഇസിബിയുടെ വിലയിരുത്തല്‍. മത്സരങ്ങള്‍ ഈ രീതിയില്‍ മാറ്റിയാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുമെന്നും സമയവും ലാഭിക്കാമെന്നുമാണ് ഇസിബി പറയുന്നത്. നിയമം നടപ്പിലാക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി കരുത്തുറ്റ ഘടനയോട് കൂടി നടത്തണമെന്നും ഇസിബി പ്രതിനിധി പറഞ്ഞു.

ഐസിസി നിര്‍ദ്ദേശത്തോട് മുന്‍ താരങ്ങളടക്കം വ്യത്യസ്ത പ്രതികരിച്ചപ്പോള്‍ അറിയിച്ചപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ക്രിക്കറ്റിന്റെ വലിയ ഫോര്‍മാറ്റില്‍ ഐ.സി.സി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഡേ നൈറ്റ് ടെസ്റ്റ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഐ.സി.സിയുടെ പുതിയ നിര്‍ദേശത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണെങ്കില്‍ അതു നേരത്തേ ആയിപ്പോകുമെന്ന് ഗാംഗുലി പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ ഐസിസിയില്‍ നിന്ന് യാതൊരു ഔദ്യോഗിക നിര്‍ദേശവും വന്നിട്ടില്ലെന്നും അതിനാല്‍ തന്നെ നന്നായി വിശകലനം ചെയ്യാതെ ഇക്കാര്യത്തില്‍ യാതൊന്നും പറയാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Here"s your <a href="https://twitter.com/hashtag/PL?src=hash&ref_src=twsrc^tfw">#PL</a> table after the first matchday of 2020... <a href="https://t.co/WHP5YFeT2b">pic.twitter.com/WHP5YFeT2b</a></p>— Premier League (@premierleague) <a href="https://twitter.com/premierleague/status/1212492382505250816?ref_src=twsrc^tfw">January 1, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories