TopTop
Begin typing your search above and press return to search.

ദാദ യുഗത്തില്‍ ബിസിസിഐയില്‍ അഴിച്ചുപണി; വാതുവെപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമാലി ഗാംഗുലി

ദാദ യുഗത്തില്‍ ബിസിസിഐയില്‍ അഴിച്ചുപണി; വാതുവെപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമാലി ഗാംഗുലി

ബിസിസിഐയില്‍ വന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന റിപോര്‍ട്ടുകളാണ് ഇന്നലെ പുറത്ത് വന്നത്.ഭാരവാഹികളുടെ കാലാവധി പരിമിതപ്പെടുത്തിയ ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഇളവ് വരുത്താനാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 88-ാം ജനറല്‍ബോഡി യോഗ പുതിയ തീരുമാനം. ഇതനുസരിച്ച് സൗരവ് ഗാംഗുലി അധ്യക്ഷനായ ഭരണസമിതിക്ക് മൂന്ന് വര്‍ഷം അധികാരത്തില്‍ തുടരാനായേക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കും ഭേദഗതിയുടെ പ്രയോജനം കിട്ടും. എന്നാല്‍ ഭേദഗതിയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 23ന് ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു സൗരവ് ഗാംഗുലി. നിലവിലെ നിയമം പ്രകാരം ഒരാള്‍ക്ക് ആറ് വര്‍ഷം മാത്രമേ ഭരണരംഗത്ത് തുടരാനാകൂ. ഈ തടസം നീക്കാനാണ് ബിസിസിഐ ജനറല്‍ബോഡി നിര്‍ണായക തീരുമാനമെടുത്തത്.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിനെ വിവാദത്തിലേക്ക് തള്ളിവിട്ട് വാതുവയ്പിനെക്കുറിച്ച് വീണ്ടും ഞെട്ടിക്കുന്ന വിവരം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച രാജ്യത്തെ ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ സയ്ദ് മുഷ്താഖ് അലി ട്രോഫിക്കിടെ വാതുവയ്പുകാരന്‍ ഒരു താരത്തെ സമീപിച്ചതായി തനിക്കു വിവരം ലഭിച്ചതായി ദാദ വെളിപ്പെടുത്തി. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മാസം ഒത്തുകളിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വാതുവയ്പുകാരില്‍ ഒരാളും ചില കളിക്കാരും അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ വിവാദം. ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ യൂണിറ്റ് (എസിയു) മുഷ്താഖ് അലി ട്രോഫിക്കിടെ ഒരു കളിക്കാരനെ വാതുവയ്പുകാരന്‍ സമീപിച്ചതായി തങ്ങളെ അറിയിച്ചതെന്നു ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ഏതു കളിക്കാരനെയാണ് വാതുവയ്പുകാരന്‍ സമീപിച്ചത് എന്ന് കൃത്യമായി അറിയില്ലെന്നും ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ ഗാംഗുലി പറഞ്ഞു.

🇵🇹 Portugal
🇫🇷 France
🇩🇪 Germany

The 2014 World Cup winners, 2016 European Championship winners and 2018 World Cup winners all in the same group 😲#EURO2020 pic.twitter.com/VtS6OoCuYj
— Goal (@goal) November 30, 2019

Next Story

Related Stories