TopTop
Begin typing your search above and press return to search.

നാലാംഘട്ട ലോക്ക്ഡൗണ്‍; ഇളവുകളില്‍ ഐപിഎല്‍ നടത്താനാകുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ

നാലാംഘട്ട ലോക്ക്ഡൗണ്‍; ഇളവുകളില്‍ ഐപിഎല്‍ നടത്താനാകുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ

നാലാംഘട്ട ലോക്ക്ഡൗണില്‍ കായിക മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) മത്സരങ്ങള്‍ നടത്താനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. രാജ്യത്ത് സ്റ്റേഡിയങ്ങളും സ്പോര്‍ട്സ് കോംപ്ലക്സുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. കോവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മാര്‍ച്ച് 29ന് തുടങ്ങേണ്ട ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിയത്.

ലോക്ക്ഡൗണില്‍ കായിമ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഐപിഎലിന്റെ പതിമൂന്നാം പതിപ്പ് തുടങ്ങുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ആദ്യ പ്രതികരണമെത്തിയിരിക്കുകയാണ്. ലോകത്തെ അതിസമ്പന്നമായ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര യാത്രകള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ മത്സരങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

യാത്രാ നിയന്ത്രണങ്ങള്‍ ഇപ്പോഴും ഉള്ളതിനാല്‍ ഐപിഎല്‍ ഇപ്പോള്‍ സാധ്യമല്ല. അതിനാല്‍, ഒരു യാത്രയും കൂടാതെ നമുക്ക് എങ്ങനെ ഐപിഎല്‍ സാധ്യമാക്കാനാകും?, നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠിക്കുകയാണ്, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പഠിക്കും. അതനുസരിച്ച് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയു. ''അരുണ്‍ ധുമാല്‍ പറഞ്ഞു. സ്റ്റേഡിയ വീണ്ടും തുറക്കുന്നത് പ്രാദേശിക കളിക്കാര്‍ക്ക് പരിശീലനം പുനരാരംഭിക്കാന്‍ സഹായിക്കും, എങ്കിലും ഇന്ത്യന്‍ ടീമിന് ഒരുമിച്ച് പരിശീലനം നല്‍കാനാവില്ല.' പ്രാദേശിക തലത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പോയി പരിശീലനം പുനരാരംഭിക്കാന്‍ കഴിയും. എന്നാല്‍ കളിക്കാര്‍ ചിതറിക്കിടക്കുന്നതിനാല്‍ മുഴുവന്‍ ടീമിനും ഒത്തുചേരാനാവില്ലെന്നാണ് അരുണ്‍ ധുമാല്‍ വ്യക്തമാക്കി

ഈ സാഹചര്യത്തില്‍ ഓഗസ്റ്റില്‍ ഐപിഎല്‍ ആരംഭിച്ചാലും കാണികളുടെ പ്രവേശനം സാധ്യമല്ല. മാത്രമല്ല നടക്കുന്ന ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പും കണക്കിലെടുക്കണം. ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തപോലെ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാന്‍ ഐസിസി ആവുന്നതെല്ലാം ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന്റെ മാര്‍ക്യൂ പരിപാടി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കും. 'ടി 20 ലോകകപ്പ് ഒരു ഐസിസി മത്സരമാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ വരുമാനം ഉണ്ടാക്കും, കൂടാതെ ഷെഡ്യൂള്‍ അനുസരിച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഐസിസി പരമാവധി ശ്രമിക്കും,' അദ്ദേഹം പറഞ്ഞു.

Next Story

Related Stories