TopTop
Begin typing your search above and press return to search.

'ഇങ്ങനെയൊരു വിടവാങ്ങല്‍ അര്‍ഹിക്കുന്നില്ല'; ധോണിയുടെ വിടവാങ്ങല്‍ മത്സരം ബിസിസിഐയുടെ പരിഗണനയില്‍?

ഇങ്ങനെയൊരു വിടവാങ്ങല്‍ അര്‍ഹിക്കുന്നില്ല; ധോണിയുടെ വിടവാങ്ങല്‍ മത്സരം ബിസിസിഐയുടെ പരിഗണനയില്‍?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് വിടവാങ്ങല്‍ മത്സരം നല്‍കണമെന്ന ആവശ്യം ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ(ബിസിസിഐ)യുടെ പരിഗണനയില്‍. ഇക്കാര്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിനിടെ ബോര്‍ഡ് ധോണിയുമായി സംസാരിക്കുമെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊവിഡ്‌ 19 ന്റെ സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്ത് ഇപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നും തന്നെ ഇല്ല. ഒരുപക്ഷേ ഐപിഎല്ലിന് ശേഷം എന്തുചെയ്യാനാകുമെന്ന് ഞങ്ങള്‍ കാണും, കാരണം ധോണി രാജ്യത്തിനായി വലിയ നേട്ടങ്ങള്‍ നേടിയിട്ടുണ്ട്, എല്ലാ ബഹുമാനത്തിനും അദ്ദേഹം അര്‍ഹനാണ്. അദ്ദേഹത്തോട് ഒരു വിടവാങ്ങല്‍ മത്സരം നടത്താന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെങ്കിലും ധോണി വ്യത്യസ്തനാണ് ആരും ചിന്തിക്കാത്ത സമയത്താണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്, ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാർത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

അതേസമയം വിടവാങ്ങല്‍ മത്സരത്തെ കുറിച്ച് ധോണി സൂചിപ്പിച്ചിട്ടില്ലെന്നും പക്ഷേ തീര്‍ച്ചയായും ഞങ്ങള്‍ ഐപിഎല്‍ സമയത്ത് അദ്ദേഹത്തോട് സംസാരിക്കും, ഒരു മത്സരത്തെക്കുറിച്ചോ പരമ്പരയെക്കുറിച്ചോ അഭിപ്രായം നേടാനുള്ള ശരിയായ സാഹചര്യം അല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം സമ്മതിച്ചാലും ഇല്ലെങ്കിലും ഒരു ഉചിതമായ ആശംസ ചടങ്ങായിരിക്കും അത്.അദ്ദേഹത്തെ ബഹുമാനിക്കുന്നതിനുള്ള ഞങ്ങളുടെ ബഹുമാനത്തിന്റെ ഭാഗമാണ്.ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മദന്‍ ലാലും ധോണിക്ക് ശരിയായ വിടവാങ്ങല്‍ മത്സരം നടത്തുന്നതിന് അനുകൂലിച്ചു.'ധോണിക്കായി ബിസിസിഐ ഒരു വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കുന്നതില്‍ ഞാനും സന്തോഷിക്കുന്നു. അദ്ദേഹം ഒരു ഇതിഹാസ താരമാണ് അദ്ദേഹത്തിന് ഇങ്ങനെ വെറുതെ ഒരു വിടവാങ്ങല്‍ നല്‍കിയാല്‍ പോര, അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹം ഉണ്ടാകുമെന്നും മദന്‍ ലാല്‍ പറഞ്ഞു. യുഎഇയില്‍ ഐപിഎല്‍ നടക്കുന്നുണ്ട്, എല്ലാവരും കളികാണുന്നത് സ്‌ക്രീനിലാണ്. എന്നാല്‍ ബോര്‍ഡിന് ഇന്ത്യയില്‍ ഒരു പരമ്പര ആതിഥേയത്വം വഹിക്കാന്‍ കഴിയും, അതുവഴി ആരാധകര്‍ക്ക് അദ്ദേഹത്തെ സ്റ്റേഡിയത്തില്‍ തത്സമയം കാണാന്‍ കഴിയും' എന്നാല്‍ കോവിഡ് 19 ന്റെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആയിരിക്കണമെന്നും മദല്‍ലാല്‍ കൂട്ടിചേര്‍ത്തു. നേരത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് വിടവാങ്ങല്‍ മത്സരം ആവശ്യപ്പെട്ടിരുന്നു. അതിന് ജാര്‍ഖണ്ഡ് തന്നെ വേദിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടരുന്നു.

ഐസിസി ടി20 ലോകകപ്പ്(2007), ഐസിസി ലോകകപ്പ് (2011), ഐസിസി ചാമ്പ്യന്‍സ് ട്രോഫി (2013) എന്നിവയില്‍ ധോണി ടീം ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചു. എന്നാല്‍ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ ലളിതമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. 2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിന് ശേഷം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ക്രിക്കറ്റ് കളിച്ചില്ല. സെപ്റ്റംബര്‍ 19 മുതല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി (സിഎസ്‌കെ) ഇറങ്ങുന്നതിനുള്ള തയാറെടുപ്പിലാണ് ധോണി.


Next Story

Related Stories